മൂന്നാര്‍: മൂന്നാര്‍ രാജമല പെട്ടിമുടി ഡിവിഷനിലെ ലയത്തിന് മുകളില്‍ ഇടിഞ്ഞുവീണ മണ്ണിനടിയില്‍നിന്നും പത്ത് പേരെ രക്ഷപ്പെടുത്തി. ഇവരെ ടാറ്റ ഹൈറേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.നാല് പേര് മരിച്ചതായി വിവരം ലഭിച്ചതായി ദേവികുളം തഹസില്‍ദാര്‍ പറഞ്ഞു. മണ്ണിടിച്ചിലില്‍ നാല് ലയങ്ങളാണ് തകര്‍ന്നത്. 83 പേര് ലയത്തിലുണ്ടായിരുന്നതായാണ് വിവരം. പ്രദേശത്ത് രക്ഷപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍നിന്നുള്ള എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
മൂന്നാർ രാജമലയിൽ മണ്ണിടിച്ചിൽ: അഞ്ച് മരണം, നിരവധി പേര് മണ്ണിനടിയില്‍… Read more at: https://www.manoramaonline.com/news/latest-news/2020/08/07/land-slide-at-munnar.html
