മൂന്നാറില്‍ പന്ത്രണ്ടുകാരിക്ക് പീഡനം; പ്രതി ജാര്‍ഖണ്ഡ് സ്വദേശി ബോഡിമെട്ടില്‍ പിടിയില്‍

ഇടുക്കി: മൂന്നാറില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ പന്ത്രണ്ടു വയസ്സുള്ള മകളെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍.

ജാര്‍ഖണ്ഡ് സ്വദേശി സെലാന്‍ ആണ് അഞ്ച് ദിവസത്തിനു ശേഷം ഇന്നു രാവിലെ അറസ്റ്റിലായത്.

തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ബസില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

ജാര്‍ഖണ്ഡ് സ്വദേശികളുടെ മകളെയാണ് പ്രതി പീഡിപ്പിച്ചത്. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു

കുട്ടിയെ ഇയാള്‍ അനുനയിപ്പിച്ച്‌ സമീപത്തുള്ള കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ തിരികെയെത്തിച്ചു.

ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്.

തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതി നല്‍കിയതോടെ ഭാര്യയേയും കൂട്ടി പ്രതി ഒളിവില്‍ പോയിരുന്നു. ഇരുവരേയും കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു.

പോക്‌സോയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related posts

Leave a Comment