മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി

തിരുവനന്തപുരത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.

അപകടത്തില്‍ പൂവച്ചല്‍ യു.പി സ്‌കൂള്‍ വിദ്യാര്‍ഥി ഇമ്മാനുവേലിന് ഗുരുതര പരുക്ക്. വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിമന്റ് കയറ്റിവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. റോഡില്‍വീണ കുട്ടിയുടെ അരക്ക് മുകളിലൂടെ ലോറി കയറിയിറങ്ങി. കുട്ടിയെ ഇടിച്ചിട്ട് മുന്‍വശത്തെ ടയര്‍ കയറിയിറങ്ങുകയായിരുന്നു.

ആദ്യം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടം വരുത്തിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.

Related posts

Leave a Comment