ചിക്കാഗോ: അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കു നേരെ ആക്രമണം.
ചിക്കാഗോയിലാണ് ഹൈദരാബാദിലെ ലംഗാര്‍ ഹോസ് സ്വദേശിയായ സെയ്ദ് മസഹിര്‍ അലി എന്ന
വിദ്യാര്‍ത്ഥിയെ നാലംഗ സായുധ കൊള്ളസംഘം പിന്തുടര്‍ന്ന് ഓടിക്കുകയും മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തത്.
മോഷ്ടാക്കള്‍ തന്നെ തൊഴിക്കുകയും ഇടിക്കുകയും ചെയ്തുവെന്ന് വിദ്യാര്‍ത്ഥി പിന്നീട് വീഡിയോയിലൂടെ അറിയിച്ചു.
രക്തമൊലിപ്പിക്കുന്ന മുഖവുമായാണ് വിദ്യാര്‍ത്ഥി വീഡിയോയില്‍ വരുന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ചിക്കാഗോയിലെ കാംബെല്‍ അവന്യുവിലെ താമസസ്ഥലത്തിനു സമീപത്തുനിന്നാണ് മോഷ്ടാക്കള്‍ സെയ്ദിനെ ഓടിച്ച് പിടികൂടുന്നത്.
ഇതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇന്ത്യന വെസ്‌ലെയന്‍ യൂണിവേഴ്‌സിറ്റിയില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി വിദ്യാര്‍ത്ഥിയാണ് സെയ്ദ്.
സെയ്ദ് അലിയുടെ നെറ്റിയിലും മൂക്കിലും വായിലും പരിക്കേറ്റിട്ടുണ്ട്. രക്തമൊലിക്കുന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.
ഭക്ഷണപ്പൊതിയുമായി വീട്ടിലേക്ക് മടങ്ങിയ തന്നെ നാല് പേര്‍ ആക്രമിക്കുകയായിരുന്നു.
വീടിനു സമീപത്തുവച്ച് നാല് പേര്‍ തന്നെ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വീഡിയോയില്‍ സെയ്ദ് അലി പറഞ്ഞു.
അമേരിക്കയില്‍ അടുത്തകാലത്ത് നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍
മരണമടഞ്ഞ സാഹചര്യത്തില്‍ സെയ്ദ് അലിക്കെതിരായ അതിക്രമം ഇന്ത്യന്‍ സമൂഹത്തെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.
ശ്രേയസ്സ് റെഡ്ഡി ബെനിഗര്‍, നീല്‍ ആചാര്യ, വിവേക് സെയ്‌നി, അകുല്‍ ധവാന്‍ എന്നീ കുട്ടികളാണ് ഒന്നര മാസത്തിനുള്ളില്‍ അമേരിക്കയില്‍ മരണമടഞ്ഞത്.