ഗാന്ധിനഗര്‍: പട്ടിണി മൂലം മരിച്ച മുണ്ടക്കയം വണ്ടംപതാല്‍ അസംബനി തൊടിയല് പൊടിയെന്റ ഭാര്യ അമ്മിണിയെ (66) മൂത്ത മകന് രഘു ഏറ്റെടുക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇതിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അമ്മിണിയെ സംരക്ഷിക്കാന്‍ തയാറാണെന്നും മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ പരിചരിച്ചുകൊണ്ടിരിക്കുന്ന സഹോദരിയുടെ മകള്‍ ഷൈലജ പറഞ്ഞു.
ഭര്‍ത്താവ് മരണപ്പെടുകയും മകന് റിമാന്‍ഡിലാവുകയും ചെയ്ത സാഹചര്യത്തില്‍ ഒറ്റപ്പെട്ട അമ്മിണിയെ നവജീവന്‍ ട്രസ്റ്റും ഈരാറ്റുപേട്ടയിലെ കരുണ പാലിയേറ്റിവ് കെയര്‍ യൂനിറ്റും ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. അമ്മിണിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് രഘു. ഇയാള്‍ ഇപ്പോള്‍ മുണ്ടക്കയം ഏന്തയാറില്‍ കുടുംബസമേതം വാടകക്ക് താമസിക്കുകയാണ്. അമ്മിണിയുടെ മൂത്തസഹോദരി പരേതയായ തങ്കമ്മയുടെ മകള്‍ ഷൈലജയാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്.
വെള്ളിയാഴ്ച മകന് രഘുവിനെ അന്വേഷിച്ച് കരയുകയായിരുന്നു അമ്മിണി. മകന് ഭക്ഷണം കൊടുക്കാതെ മര്‍ദിക്കുക പതിവായിരുന്നുവെങ്കിലും മകനെതിരെ കേസ് കൊടുക്കുവാന്‍ ഈ വയോധിക ദമ്ബതികള്‍ തയാറായിരുന്നില്ല. ഏതാനും ആഴ്ച മുമ്ബുവരെ അയല്‍വക്കത്തെ വീടുകളില്‍ രാവിലെ കട്ടന്‍ ചായ ചോദിച്ചു ചെല്ലുമായിരുന്നു. അതേസമയം അമ്മിണിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു ദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്നും അധികൃതര്‍ അറിയിച്ചു.
അമ്മിണിയെ ഏറ്റെടുക്കാന്‍ ഈരാറ്റുപേട്ട കരുണ പാലിയേറ്റിവ് കെയര്‍
മുണ്ടക്കയം: ഭക്ഷണവും മരുന്നും ലഭിക്കാതെ മനോനില തെറ്റി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുണ്ടക്കയം വണ്ടന്‍പതാല്‍ അസംബനി തൊടിയില്‍ അമ്മിണിയെ (76) ഏറ്റെടുക്കാന്‍ സമ്മതം അറിയിച്ച് ഈരാറ്റുപേട്ട കരുണ പാലിയേറ്റിവ് കെയര്‍. വെള്ളിയാഴ്ച ഉച്ചക്ക് വീട്ടിലെത്തിയ ശേഷം പഞ്ചായത്ത് അംഗം സിനിമോള്‍ തടത്തിലിനെ വിവരം അറിയിക്കുകയായിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത ശേഷമോ ആശുപത്രിയില്‍ എത്തിയോ നേരിട്ട് ഏറ്റെടുക്കാന്‍ തയാറാണെന്നാണ് അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ 19ന് വൈകീട്ടാണ് അമ്മിണി, ഭര്‍ത്താവ് പൊടിയന് എന്നിവരെ ആശ വര്‍ക്കര്‍മാരും പഞ്ചായത്തിലെ പാലിയേറ്റിവ് കെയര്‍ യൂനിറ്റ് പ്രവര്‍ത്തകരും ഗുരുതരാവസ്ഥയില്‍ വീട്ടില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അധികാരികള്‍ ഇടപെടുകയും ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എങ്കിലും പൊടിയന് മരിച്ചു. മനോനില തെറ്റിയ അമ്മിണിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മകന് െറജി മാതാപിതാക്കള്‍ക്ക് ദീര്‍ഘനാളായി ഭക്ഷണവും മരുന്നും നല്‍കിയിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ െറജിയെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഈരാറ്റുപേട്ട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കരുണ പാലിയേറ്റിവ് കെയര്‍ സംരക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുന്ന നിരവധി പേരെ സംരക്ഷിച്ചുപോരുന്ന സംഘടനയാണ്. മുണ്ടക്കയത്ത് എത്തിയ പാലിയേറ്റിവ് കെയര്‍ ഭാരവാഹികളായ എ.എന്‍.എം. ഹാറൂണ്‍, ഒ.എസ്.എ അബ്ദുല്‍ കരീം(ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡന്റ്), പി.എസ്. അഷ്റഫ്, നാസര്‍ ബിലാല്‍ എന്നിവരാണ് വീട് സന്ദര്‍ശിച്ച് വയോധികയെ ഏറ്റെടുക്കുന്ന വിവരം അറിയിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബി. ജയചന്ദ്രന് സന്നിഹിതനായി.