ന്യുഡല്‍ഹി: മുഴുപ്പിലങ്ങാട് തെരുവുനായ ആക്രമണത്തില്‍ കുട്ടി മരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി.
വിഷയത്തില്‍ ഇടപെടല്‍ തേടി കണ്ണുര്‍ ജില്ലാ പഞ്ചായത്തിന്റെ ഹര്‍ജിയില്‍ അടുത്ത മാസം 12ന് വാദം നടത്താമെന്നും കോടതി അറിയിച്ചു. കേസില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കും.
എന്നാല്‍ തെരുവുനായ വിഷയത്തില്‍ ഹര്‍ജി പരിഗണിക്കുന്നതിനെ മൃഗസംരക്ഷണ അനുകൂലികള്‍ ഇന്ന് ശക്തമായ വാദം ഉയര്‍ത്തി.
തെരുവുനായക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന പ്രവണത കേരളത്തിലുണ്ടെന്നും ഹര്‍ജി പരിഗണിക്കരുതെന്നും ഇവര്‍ വാദിച്ചു. എന്നാല്‍ കോടതി ഇത് പരിഗണിക്കാന്‍ തയ്യാറായില്ല.
കുട്ടിയെ ആക്രമിക്കുന്ന ദൃശ്യം അഭിഭാഷകന്‍ കോടതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും കാണാന്‍ കോടതി വിസമ്മതിച്ചു
അതിനിടെ, മുഴുപ്പിലങ്ങാട് പഞ്ചായത്ത് സെക്രട്ടറി ഇന്ന് മനുഷ്യാവകാശ കമ്മീഷന് മുമ്ബാകെ ഹാജരായി വിശദീകരണം നല്‍കും. ഭരണസമിതി സ്വീകരിച്ച നടപടികളായിരിക്കും വിശദീകരിക്കുക.
കഴിഞ്ഞ ദിവസം മൂന്നുവയസ്സുകാരിയെ മൂന്നു തെരുവുനായ്ക്കള്‍ വീട്ടുമുറ്റത്ത് കടിച്ചുകീറിയ സംഭവവും ഉണ്ടായിരുന്നു.