മുള കൊണ്ടുള്ള ക്രിക്കറ്റ് ബാറ്റുകൾ വില്ലോ ബാറ്റുകളെക്കാൾ മികച്ചതെന്ന് പഠനം. കേംബ്രിഡ്ജ് സർവകലാശാല നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. മുള ബാറ്റുകൾ കൂടുതൽ കരുത്തുള്ളതാണെന്നും മികച്ച ‘സ്വീറ്റ് സ്പോട്ടാണ്’ ഇവയ്ക്ക് ഉള്ളതെന്നും പഠനത്തിൽ പറയുന്നു. മുള കൊണ്ട് ബാറ്റ് നിർമ്മിച്ചാൽ അത് കൂടുതൽ പ്രകൃതിസൗഹൃദമാകുമെന്നും ദരിദ്ര രാജ്യങ്ങളിലടക്കം ക്രിക്കറ്റിനുള്ള വളർച്ചയ്ക്ക് ഗുണകരമാകുമെന്നും പഠനം സൂചിപ്പിക്കുന്നു.
വീഡിയോ ക്യാപ്ചർ സാങ്കേതിക വിദ്യ, മൈക്രോസ്കോപ്പിക് അപഗ്രഥനം, കംപ്രഷൻ പരിശോധന, കംപ്യൂട്ടർ മോഡലിംഗ്, വൈബ്രേഷൻ ടെസ്റ്റിംഗ് എന്നിവയൊക്കെ നടത്തിയാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പന്ത് ബാറ്റിൽ നിന്ന് സഞ്ചരിക്കുമ്പോഴുള്ള വേഗത മുള ബാറ്റിൽ വർധിക്കും. വില്ലോയെക്കാൾ 22 ശതമാനം കാഠിന്യമുള്ള ബാറ്റാണ് വില്ലോ ബാറ്റ്. കൂടുതൽ കരുത്തുള്ള ബാറ്റാണെങ്കിലും മുള ബാറ്റിൻ്റെ ഭാരം വില്ലോ ബാറ്റിനെക്കാൾ കുറവായിരിക്കുമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.