‘മുല്ലപ്പള്ളി വിളിച്ചപ്പോള്‍ താനാണ് ഫോണ്‍ കൈമാറിയത്; ലിനിയുടെ ആത്മാവിനെ സജീഷ് വേദനിപ്പിക്കരുത്’

കോഴിക്കോട്: സിസ്റ്റര്‍ ലിനി നിപ ബാധിച്ച്‌ മരിച്ചപ്പോള്‍ വടകര എം.പിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫോണ്‍ വിളിച്ചുപോലും ആശ്വസിപ്പിച്ചില്ലെന്ന ലിനിയുടെ ഭര്‍ത്താവ് സജീഷിന്‍റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവും പേരാമ്ബ്ര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജിതേഷ് മുതുകാട്. തന്‍റെ ഫോണിലേക്ക് മുല്ലപ്പള്ളി വിളിച്ചപ്പോള്‍ ആ ഫോണ്‍ താനാണ് സജീഷിന് കൈമാറിയത്. മുല്ലപ്പള്ളി വിളിച്ചില്ലെന്ന് സജീഷിന് തന്‍റെ മുഖത്തുനോക്കി പറയാന്‍ കഴിയുമോയെന്നും ജിതേഷ് മുതുകാട് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

Related posts

Leave a Comment