മുല്ലപ്പള്ളിക്കെതിരെ ധർമജൻ

ബാ​ലു​ശ്ശേ​രി: കോ​ണ്‍​ഗ്ര​സ്​ സ്ഥാ​നാ​ര്‍​ഥി​യെ​ന്ന​നി​ല​യി​ല്‍ കെ.​പി.​സി.​സി​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഒ​രു മ​റു​പ​ടി പ​റ​യാ​ന്‍​പോ​ലു​മു​ള്ള മ​ര്യാ​ദ മു​ന്‍ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ കാ​ട്ടി​യി​ല്ലെ​ന്ന് ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി. സ്വ​കാ​ര്യ​ചാ​ന​ലി​ന്​ ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ധ​ര്‍​മ​ജ​ന്‍ ഇ​ക്കാ​ര്യം തു​റ​ന്നു​പ​റ​ഞ്ഞ​ത്.

ബാ​ലു​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഒ​രു കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​യും പ്രാ​ദേ​ശി​ക നേ​താ​വും ചേ​ര്‍​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടി​ലേ​ക്കാ​ണെ​ന്ന് പ​റ​ഞ്ഞ് പി​രി​ച്ചെ​ടു​ത്ത പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി തെ​ളി​വ് സ​ഹി​തം കെ.​പി.​സി.​സി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.
എ​ന്നാ​ല്‍, ഇ​ങ്ങ​നെ​യൊ​രു പ​രാ​തി ന​ല്‍​കാ​ന്‍ മാ​ത്രം എ​ന്തു​ണ്ടാ​യി എ​ന്നു ചോ​ദി​ക്കാ​നു​ള്ള മ​ര്യാ​ദ​പോ​ലും മു​ന്‍ പ്ര​സി​ഡ​ന്‍​റ്​ കാ​ട്ടി​യി​ല്ലെ​ന്നും പു​തി​യ പ്ര​സി​ഡ​ന്‍​റ്​ ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ന്തെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കു​മോ എ​ന്ന​റി​യി​ല്ലെ​ന്നും ധ​ര്‍​മ​ജ​ന്‍ പ​റ​ഞ്ഞു.

പാ​ര്‍​ട്ടി​യെ​ക്കാ​ളും വ​ലു​ത​ല്ല പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്ന് വി​ശ്വ​സി​ച്ച​തു​കൊ​ണ്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​യു​ട​നെ കെ.​പി.​സി.​സി​ക്ക് മു​മ്ബാ​കെ തെ​ളി​വ് സ​ഹി​തം പ​രാ​തി ന​ല്‍​കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്ന്​ നീ​തി​കി​ട്ടു​ക എ​ന്ന​ത് വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

Related posts

Leave a Comment