മുന്‍ മാര്‍പാപ്പ ബെനഡിക്‌ട് പതിനാറാമന്‍ കാലം ചെയ്തു

സ്ഥാന ത്യാഗം ചെയ്ത മാര്‍പാപ്പ ബെനഡിക്‌ട് പതിനാറാമന്‍ വിടവാങ്ങി.

95 വയസായിരുന്നു. പ്രായാധിക്യത്തിന്റെ അവശതകളാല്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2005 മുതല്‍ 2013 വരെ മാര്‍പാപ്പ ആയിരുന്നു.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മരണത്തെ തുടര്‍ന്നാണ് 2005ല്‍ ബെനഡിക്‌ട് പതിനാറാമന്‍ സ്ഥാനാരോഹിതനായത്.
2005 മുതല്‍ 2013 വരെ സഭയുടെ തലവനായി തുടര്‍ന്നു.

സഭയെ നയിക്കാനുള്ള ശാരീരിരവും മാനസികവുമായ കരുത്ത വെളിപ്പെടുത്തി 2013 ഫെബ്രുവരി 28നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.
പിന്നീട് റോമിന് തെക്കുഭാഗത്തുള്ള വേനല്‍കാല വസതിയിലേക്ക് താമസം മാറിയ ശേഷം പ്രായാധിക്യത്തിന്റെ അവശതകള്‍ അനുഭവിക്കുന്നുണ്ടായിരുന്നു.

സ്ഥാന ത്യാഗം ചെയ്ത മാര്‍പാപ്പ എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. 600 വര്‍ഷം മുന്‍പ് സ്ഥാനമൊഴിഞ്ഞ പോപ്പ് ഗ്രിഗറി പന്ത്രണ്ടാമനായിരുന്നു ഇതിനു മുന്‍പ് ഇത്തരത്തില്‍ മാര്‍പാപ്പ പദവിയൊഴിഞ്ഞത്.

ബെനഡിക്‌ട് സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് തെക്കേ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പയായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്.

Related posts

Leave a Comment