മുന്‍പ് കോവി‍ഡ് വന്നിട്ടുണ്ടോ എന്ന് കണ്ടെത്താം, ‘ഡിപ്കോവാന്‍’ ജൂണ്‍ ആദ്യ വാരം വിപണിയില്‍

ന്യൂഡല്‍ഹി: മുന്‍പ് കോവിഡ് ബാധിതനായിരുന്നോ എന്ന് ഇനി കണ്ടെത്താനാവും. ഇതിന് സഹായിക്കുന്ന ആന്റിബോഡി പരിശോധനാ കിറ്റ് തയ്യാറായി.

ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്‍​ഗനൈസേഷന്‍(ഡിആര്‍ഡിഒ) ആണ് കിറ്റ് പുറത്തിറക്കുന്നത്. ഡിപ്കോവാന്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. രക്ത സാമ്ബിള്‍ എടുത്താണ് മുന്‍പ് കോവിഡ് ബാധിച്ചിരുന്നോ എന്ന് ഡിപ്കോവാനിലൂടെ പരിശോധിക്കുന്നത്.

75 മിനിറ്റില്‍ ഫലം അറിയാനാവും. ഓരോ ടെസ്റ്റിനും 75 രൂപയാണ് ചെലവ് വരുന്നത്. ജൂണ്‍ ആദ്യ വാരം മുതല്‍ കിറ്റ് വിപണിയിലെത്തും.

Related posts

Leave a Comment