കൊച്ചി: വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കമാരംഭിച്ചതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശ്രീകാന്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
പരാതിക്കാരി സുഹൃത്തായിരുന്നുവെന്നും തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടെെയാണെന്നും ശ്രീകാന്ത് വെട്ടിയാര്‍ അവകാശപ്പെടുന്നു. പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമെന്നും ജാമ്യാപേക്ഷയില്‍ ശ്രീകാന്ത് ആരോപിക്കുന്നു.
ബലാത്സംഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണെന്നാണ് വിവരം. ശ്രീകാന്ത് വെട്ടിയാര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.