മുന്‍മന്ത്രി എ.സി മൊയ്തീന്റെ വീട്ടിലും ഓഫീസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ.സി മൊയ്തീന്റെ വീട്ടിലും എംഎല്‍എ ഓഫീസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന.

കൊച്ചിയില്‍ നിന്നുള്ള 12 അംഗ സംഘമാണ് രാവിലെ മുതല്‍ പരിശോധന നടത്തുന്നത്.

കുന്നംകുളത്തെ എംഎല്‍എ ഓഫീസിലും വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിലുമാണ് പരിശോധന. മറ്റ് നാല് പേരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.

കരുവന്നൂര്‍ കേസിലെ പ്രതികളുമായി ിടപാടുകള്‍ നടത്തിയ നാല് പണമിടപാടുകാരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. ഇവര്‍ക്ക് സിപിഎമ്മുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

Related posts

Leave a Comment