മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് ഭാരത് രത്ന

ന്യൂഡൽഹി: ബിജെപി മുതിർന്ന നേതാവ് എൽ കെ അദ്വാനിക്ക് പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരത് രത്ന.

അദ്വാനിയെ അഭിനന്ദിച്ചൂകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 96ാം വയസിലാണ് മുതിർന്ന നേതാവിന് പുരസ്കാരം ലഭിക്കുന്നത്.

‘എൽ കെ അദ്വാനിജിയ്ക്ക് ഭാരതരത്ന നൽകാൻ പ്രഖ്യാപിച്ച വിവരം വളരെ സന്തോഷത്തോടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.

അദ്ദേഹവുമായി ഞാൻ സംസാരിച്ചു, പുരസ്കാരം ലഭിച്ചതിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.’ ട്വിറ്ററിൽ പ്രധാനമന്ത്രി കുറിച്ചു.

ഇന്ത്യയുടെ വികസനത്തിന് നൽകിയ സംഭാവനകൾ വലുതാണെന്നും അദ്ദേഹം സമൂഹമാധ്യത്തിൽ കുറിച്ചു.

ഈ കാലഘട്ടത്തിലെ ഏറ്റവും ആദരണീയനായ രാഷ്ട്രീയ പ്രവർത്തകനാണ് അദ്വാനി. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വലുാണ്.

താഴേത്തട്ടിൽ നിന്നും പ്രവർത്തനം ആരംഭിച്ച് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിച്ച വ്യക്തിയാണ് അദ്ദ്വാനിയെന്നും പ്രധാനമന്ത്രി കുറിച്ചു.

നമ്മുടെ ആഭ്യന്തര മന്ത്രി, ഐ ബി മന്ത്രി എന്നീ നിലകളിൽ അദ്ദേഹം സ്വയം വിശേഷിപ്പിക്കപ്പെട്ടു.

അദ്ദേഹത്തിൻ്റെ പാർലമെൻ്ററി ഇടപെടലുകൾ എല്ലായ്പ്പോഴും നമുക്ക് മാതൃകാപരമാണ്,

സമ്പന്നമായ ഉൾക്കാഴ്ചകൾ നിറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment