മുതല്‍ മുടക്ക് 1.75 കോടി, ബോക്‌സോഫീസില്‍ നിന്ന് നേടിയത് 30 കോടി; തിളങ്ങി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍

നവാഗതനായ ഗിരീഷ് എഡി അണിയിച്ചൊരുക്കിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ബോക്‌സോഫീസില്‍ നിന്ന് നേടിയത് 30 കോടി രൂപയ്ക്ക് മുകളിലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ട്രേഡ് അനലിസ്റ്റുകളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. 1.75 കോടി മുതല്‍ മുടക്കിലാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ അണിയിച്ചൊരുക്കിയിരുന്നത്.

യുഎഇ-ജിസിസി ബോക്സോഫീസുകളില്‍ നിന്നായി 10 ദിവസം കൊണ്ട് 11.27കോടി രൂപ നേടിയതായി റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. ആദ്യ ദിനങ്ങളില്‍ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണവും സ്വീകാര്യതയും വലിയ നേട്ടമാണ് കൊടുത്തത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച വരവേല്‍പ്പ് തന്നെയാണ് ലഭിച്ചത്. മഴക്കെടുതിയിലും ചിത്രം കാണാന്‍ എത്തുന്നവരില്‍ കുറവൊന്നും ഉണ്ടായില്ല എന്ന് വേണം പറയാന്‍.

ഇതിനെ സ്ഥിരീകരിക്കുന്നതാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രം 25 ദിവസം കൊണ്ടാണ് 30 കോടി സ്വന്തമാക്കിയിരിക്കുന്നത്. ഇക്കൊല്ലം തീയറ്ററുകളില്‍ നിന്നും ഏറെ നേട്ടമുണ്ടാക്കിയ ചിത്രങ്ങളില്‍ നാലാമതാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ലൂസിഫര്‍, മധുരരാജ, കുമ്ബളങ്ങി നൈറ്റ്‌സ് എന്നീ സിനിമകളാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഉള്ളത്.

കുമ്ബളങ്ങി നൈറ്റ്‌സ് എന്ന പ്രേക്ഷക മനസ് കീഴടക്കിയ ചിത്രത്തിലെ ഫ്രാന്‍ക്കിയാണ് തണ്ണീര്‍ മത്തനിലെ ജേയ്‌സണ്‍. ചിത്രത്തില്‍ വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അധ്യാപകനായിട്ടാണ് വിനീത് ചിത്രത്തില്‍ എത്തിയിരുന്നത്. ജെയ്‌സണ്‍ എന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലെ മൂന്ന് പ്രധാന പ്രശ്‌നങ്ങളാണ് ചിത്രത്തിലെ പ്രമേയം.

Related posts

Leave a Comment