മുതലപ്പൊഴിയിലെ അപകടം: വിദഗ്ധ സമിതിയെ അയക്കുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി

ന്യുഡല്‍ഹി: തിരുവനന്തപുരം മുതലപ്പൊഴിയിലെ അപകടങ്ങളില്‍ അന്വേഷണത്തിന് വിദഗ്ധ സമിതിയെ അയക്കുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പാര്‍ഷോത്തം രുപാല.

സമിതിയടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. ഫാ.യൂജിന്‍ പെരേരയ്ക്ക് എതിരെ അടക്കമുള്ള കേസുകള്‍ സംസ്ഥാന വിഷയമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന മുതലപ്പൊഴിയിലെ സ്ഥിഗതികള്‍ കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാലയെ ധരിപ്പിച്ചുവെന്നും വിഷയത്തില്‍ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുവെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.

മുതലപ്പൊഴിയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചിരുന്നു. പ്രദേശത്ത് ഇതുവരെ 68 പേര്‍ മരിച്ചുവെന്നാണ് കണക്ക്.

Related posts

Leave a Comment