കാസര്‍ഗോഡ്: നവമകരള സദസ്സില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കാണാന്‍ ആളുകള്‍ തടിച്ചുകൂടുമെന്ന് സിപിഎം കേന്ദ്രകമ്മറ്റിയംഗം എ.കെ ബാലന്‍.
കാബിനറ്റ് ബസ് ടെന്‍ഡര്‍ വച്ച് വില്‍ക്കാന്‍ തീരുമാനിച്ചാല്‍ ഇപ്പോള്‍ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടുമെന്ന് സംശയമില്ല. അതില്‍ സന്നദ്ധത പ്രകടിപ്പിച്ച് ആളുകളെത്തി.
ബസ് 15 വര്‍ഷം കഴിഞ്ഞാല്‍ മ്യൂസിയത്തില്‍ വച്ചാല്‍ കാണാന്‍ ലക്ഷക്കണക്കിന് ആളുകള്‍ എത്തും. ചലിക്കുന്ന കാബിനറ്റ് കാണാന്‍ പോകുന്ന വഴി പതിനായിരങ്ങള്‍ എത്തും.
ആര്‍ഭാടം പറഞ്ഞ് ആരും വരേണ്ടെന്നും എ.കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.