തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സംഘടിപ്പിച്ച ക്രിസ്മസ്-പുതുവര്‍ഷ വിരുന്നില്‍ പങ്കെടുത്ത് പൗരപ്രമുഖര്‍.
സര്‍ക്കാര്‍ ക്ഷണം സ്വീകരിച്ച് ക്രൈസ്തവ സഭാ നേതാക്കള്‍ മാസ്ക്കറ്റ് ഹോട്ടലില്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ യു.ഡി.എഫ് വിരുന്ന് ബഹിഷ്കരിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും യു.ഡി.എഫ് കണ്‍വീനറും വിരുന്നിനെത്തിയില്ല. മുസ്ലീം ലീഗ് എം.പി പി.വി അബ്ദുള്‍ വഹാബ് വിരുന്നിനെത്തി.
ഗവര്‍ണറെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നില്ല.
കെ.സി.ബി.സി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലിമീസ് ബസേലിയോസ് കാതോലിക്കാ ബാവ വിരുന്നില്‍ പങ്കെടുക്കുന്നുണ്ട്.
ചടങ്ങിനെത്തിയ കാതോലിക്കാ ബാവയുടെ അടുത്തെത്തി മന്ത്രി സജി ചെറിയാന് സംസാരിച്ചു. കാതോലിക്കാ ബാവയെ മന്ത്രി പൊന്നാടയണിയിച്ചു.
പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിന് സഭാ നേതൃത്വത്തെ വിമര്‍ശിച്ച സജി ചെറിയാനെതിരെ കര്‍ശന ഭാഷയില്‍ മാര്‍ ക്ലിമീസ് ഇന്നലെ പ്രതികരിച്ചിരുന്നു.
ഇതിനു പിന്നാലെ സജി ചെറിയാന് പരാമര്‍ശത്തിലെ വിവാദ ഭാഗങ്ങള്‍ പിന്‍വലിച്ചിരുന്നു.