തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ ലിഫ്റ്റ് പണിയാന്‍ കാല്‍കോടി അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്.
ക്ലിഫ് ഹൗസില്‍ പാസഞ്ചര്‍ ലിഫ്റ്റ് പണിയാന്‍ 25.50 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് അഡീഷണല്‍ സെക്രട്ടറി ലതാ കുമാരിയാണ് ഉത്തരവിറക്കിയത്.
ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ നിര്‍ദേശം നിലനില്‍ക്കെയാണ് ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയാന്‍ തുക അനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.
ലിഫ്റ്റിന്റെ പുറക് വശത്ത് നീന്തല്‍ക്കുളമാണ്. പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ നല്‍കിയ എസ്റ്റിമേറ്റ് പ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്.
ക്ലിഫ് ഹൗസില്‍ ചുറ്റുമതിലും കാലിത്തൊഴുത്തും നിര്‍മിക്കാനായി കഴിഞ്ഞ ജൂണ്‍ 22ന് 42.90 ലക്ഷം രൂപ അനുവദിച്ചിരുന്നു. സാമ്ബത്തിക പ്രതിസന്ധിയ്‌ക്കിടെയിലുള്ള നടപടി ഏറെ വിവാദമായിരുന്നു.
ഇതിനുപിന്നാലെയാണ് ലിഫ്റ്റ് പണിയാനുള്ള തീരുമാനം. കാലിത്തൊഴുത്ത് നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുണ്ട്.