തേനി: മയക്കുവെടിവച്ച് പിടികൂടി അരിക്കൊമ്പനെ എവിടെ തുറന്നുവിടുമെന്നതില്‍ സസ്‌പെന്‍സ് തുടര്‍ന്ന് തമിഴ്‌നാട് വനംവകുപ്പ്.
വെള്ളിമലയിലെ ഉള്‍വനത്തില്‍ തുറന്നുവിടുമെന്നായിരുന്നു ആദ്യം സൂചന. എന്നാല്‍ വെള്ളിമല റൂട്ടിലേക്ക് കയറാതെ അരിക്കൊമ്പനെയും വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം മുന്നോട്ടുനീങ്ങുകയാണ്.
തിരുനെല്‍വേലി പാപനാശം കാരയാര്‍ അണക്കെട്ട് വനമേഖലയില്‍ തുറന്നുവിടുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. പ്രതിഷേധ സാധ്യത ഉള്ളതിനാലാണ് ആനയെ വിടുന്ന സ്ഥലം തമിഴ്‌നാട് രഹസ്യമാക്കി വയ്ക്കുന്നത്.
10 മണിയോടെ ആനയേയും വഹിച്ചുള്ള വാഹനവ്യൂഹം ഉശിലാംപെട്ടിയിലെത്തി. കാരയാര്‍ വനമേഖലയിലേക്ക് ഇവിടെ നിന്ന് 200 കിലോമീറ്ററുണ്ട്. കമ്പത്തുനിന്ന് 300 കിലോമീറ്ററോളം ദൂരമുണ്ട്.
തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് അരിക്കൊമ്പന് മയക്കുവെടിയേറ്റത്. രണ്ട് തവണ മയക്കുവെടിവെച്ചുവെന്നാണ് വിവരം. രാത്രി 12 മണിയോടെയാണ് മയക്കുവെടി വച്ചത്.
ഇന്നലെ രാത്രി 10 മണിയോടെ ജനവാസ മേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ചത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മയങ്ങിനിന്ന അരിക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റി.
നേരംപുലരുന്നതിനു മുന്‍പ് ദൗത്യം പൂര്‍ത്തിയാക്കി. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ചേദിച്ചിരുന്നു.
കഴിഞ്ഞ കുറേയെറെ ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു അരികൊമ്പന്‍. ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല.
ഇന്ന് പുലര്‍ച്ചെയോടെയാണ് ആന ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ആനയെ 24 മണിക്കൂറും നിരീക്ഷിക്കുന്ന 85 പേരടങ്ങുന്ന തമിഴ്‌നാട് സംഘത്തിന്റെ ശ്രദ്ധയില്‍ ഇത് പെടുകയും ആനയെ മയക്കുവെടി വെക്കുകയുമായിരുന്നു.
നാലുവശവും കവചിതമായ ലോറിയിലാണ് ആനയെ കൊണ്ടുപോകുന്നത്. വാഹനത്തില്‍ നിന്ന് തലയുയര്‍ത്തി, തുമ്ബിക്കൈ പുറത്തേക്ക് ഇട്ടാണ് അരിക്കൊമ്പന്റെ യാത്ര.
പാതിമയക്കത്തിലാണ് ആന. ആവശ്യമെങ്കില്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കും. തുമ്പി ക്കൈ പുറത്തേക്ക് ഇട്ടിരിക്കുന്നതിനാല്‍ അപകടമുണ്ടാകാതിരിക്കാന്‍ പലയിടത്തും വാഹനം നിര്‍ത്തിയാണ് യാത്ര.
ചിന്നക്കാനാലില്‍ നിന്ന് പിടികൂടുമ്ബോള്‍ ആനയുടെ തുമ്പി ക്കൈയില്‍ കണ്ട മുറിവ് ഇതുവരെ പൂര്‍ണ്ണമായും ഉണങ്ങിയിട്ടില്ല.