തിരുവനന്തപുരം : തലസ്ഥാനത്ത് മിന്നല്‍പണിമുടക്ക് നടത്തിയ കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് സാധ്യത . ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളാണ് ഗതാഗത വകുപ്പിന്റെ ആലോചനയിലുള്ളത്.
മോട്ടോര്‍വാഹന ചട്ടലംഘനത്തിന്റെ പേരിലായിരിക്കും നടപടിയെന്നാണ് സൂചന . ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും . സംഭവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ രാവിലെ കിഴക്കേകോട്ടയിലെത്തി തെളിവെടുപ്പ് നടത്തും.
അതേസമയം, കെഎസ്ആര്‍ടി സമരത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ ആര്‍ടിഒ പ്രാഥമിക റിപ്പോര്‍ട്ട് നല്കി. ജനങ്ങളുടെ സഞ്ചാരസ്വതന്ത്ര്യം തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു . ഗ്യാരേജില്‍ കിടന്ന ബസുകള്‍ വഴിയില്‍ കൊണ്ടിട്ടത് മനഃപൂര്‍വമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.