മിണ്ടാപ്രാണിയോട് കൊടുംക്രൂരത; വളര്‍ത്തു നായയെ കാറില്‍ കെട്ടിവലിച്ചതിന് കേസില്‍ ഇടപെട്ട് മനേക ഗാന്ധി

തിരുവനന്തപുരം: വളര്‍ത്തു നായയെ കാറില്‍ കെട്ടിവലിച്ചതിന് കേസില്‍ ഇടപെട്ട് മനേക ഗാന്ധി. ഡിജിപിയെയും ആലുവ റൂറല്‍ എസ്പിയെയും ഫോണില്‍ വിളിച്ചു. പ്രതിക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടു.

ശരീരത്തിലെ പരുക്കിന്റെ വേദനയും ആള്‍ക്കൂട്ടവും കണ്ട് ഭയന്നിരിക്കുന്ന അവസ്ഥയിലാണ് കേരളത്തെ നോവിച്ച വിഡിയോയിലെ ആ നായയെ കണ്ടെത്തുന്നത്. ദയ സംഘടനയുടെ പ്രവര്‍ത്തകരും ഈ വിഡിയോ പുറത്തുകൊണ്ടുവന്ന അഖില്‍ എന്ന യുവാവും ചേര്‍ന്നാണ് കാണാതായ നായയെ കണ്ടെത്തിയത്. റോഡിലൂടെ വലിച്ചിഴച്ചതിലൂടെ നായയുടെ ശരീരം മുഴുവന്‍ മുറിഞ്ഞ​ിരുന്നു. ഒപ്പം കാലിലെ എല്ലുകള്‍ കാണാവുന്ന തരത്തില്‍ തൊലി അടര്‍‌ന്നും പോയിരുന്നു.

മിണ്ടാപ്രാണിയോട് കൊടുംക്രൂരത കാണിച്ചിട്ടും ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചേര്‍ത്താണ് ഉടമക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. നായ തന്റേതാണെന്നും വീട്ടില്‍ ശല്യമായതോടെ കാറില്‍ കെട്ടി വലിച്ച്‌ കളയാന്‍ കൊണ്ടുപോയതാണെന്നും ഇയാള്‍ സമ്മതിച്ചു.

Related posts

Leave a Comment