കൊച്ചി> ദുല്‍ഖര്‍ സല്‍മാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. ‘നാട്ടിലെ മികച്ച ബര്‍ഗര്‍ ഷെഫിന് പിറന്നാള്‍ ആശംസകള്‍’ എന്ന കുറിപ്പോടെ ദുല്‍ഖറുമായുള്ള സന്തോഷ നിമിഷത്തിന്റെ ചിത്രം പങ്ക് വച്ചുകൊണ്ടാണ് കുറിപ്പ്.പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും ദുല്‍ക്കറിന് പിറന്നാള്‍ ആശംസ നേര്‍ന്നിട്ടുണ്ട്. ദുല്‍ക്കറിനും കുടുംബത്തിനും ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് സുപ്രിയ ആശംസ നേര്‍ന്നിട്ടുള്ളത്.
‘മികച്ച ബര്‍ഗര്‍ ഷെഫിന്’ ദുല്‍ക്കറിന് പിറന്നാള്‍ ആശംസ നേര്‍ന്ന് പൃഥ്വിരാജ്
