മാൻ ഓഫ് ദ് മാച്ച് അവാർഡ് ആ അംപയറിനു കൊടുക്കൂ: പൊട്ടിത്തെറിച്ച് സേവാഗ്!

ഡല്‍ഹി പഞ്ചാബ് മത്സരത്തിനിടയില്‍ ഫില്‍ഡ് അംപയര്‍ വരുത്തിയ പിഴവ് ചൂണ്ടിക്കാട്ടി കൂടുതല്‍പ്പേര്‍ രംഗത്ത്. ഒരു റണ്ണിന് ഏറെ പ്രാധാന്യമുണ്ടായിരുന്ന മത്സരത്തില്‍ അംപയറുടെ പിഴവാണ് കളിയുടെ വിധി മാറ്റിയതെന്നാണ് ആരോപണം. പഞ്ചാബ് ടീം ബാറ്റ് ചെയ്ത 19-ാം ഓവറില്‍ ഉണ്ടായ സംഭവമാണ് ഇപ്പോള്‍ വിവിദമായിരിക്കുന്നത്.

റണ്ണിനായി പാഞ്ഞ മായങ്ക് അഗര്‍വാള്‍ രണ്ട് തവണ ഓടിയെങ്കിലും അംപയര്‍ ഒരു റണ്‍ മാത്രമേ അനുവദിച്ചൊള്ളു. വിക്കറ്റിനിടെയുള്ള ഓട്ടത്തിനിടയില്‍ പഞ്ചാബ് താരം ക്രിസ് ജോര്‍ഡന്‍ ബാറ്റ് ക്രീസില്‍ തൊട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയിയിരുന്നു ഇത്. ഇപ്പോഴിതാ ഫീല്‍ഡ് അംപയര്‍ നിതിന്‍ മേനോന്റെ തീരുമാനം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് വിരേന്ദര്‍ സേവാഗും ഇര്‍ഫാന്‍ പഠാനും അടക്കമുള്ള മുന്‍ താരങ്ങള്‍.
അംപയറെ മാന്‍ ഓഫ് ദി മാച്ച്‌ ആയി തിരഞ്ഞെടുക്കണമെന്നായിരുന്നു സേവാഗിന്റെ പരിഹാസം. ‘മാന്‍ ഓഫ് ദി മാച്ച്‌ തീരുമാനത്തോട് ഞാന്‍ യോജിക്കുന്നില്ല. റണ്‍ അനുവദിക്കാതിരുന്ന അംപയര്‍ ആണ് മാന്‍ ഓഫ് ദി മാച്ച്‌ ആകേണ്ടിയിരുന്നത്. അല്ലായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു’, സേവാഗ് ട്വീറ്റ് ചെയ്തു

Related posts

Leave a Comment