മാസ്‌ക് ധരിക്കാന്‍ പറഞ്ഞത് ഇഷ്‌ടമായില്ല; ജീവനക്കാര്‍ക്കും സഹയാത്രികര്‍ക്കും നേരെ തുപ്പി വിമാനയാത്രക്കാരി

ബെല്‍ഫാസ്‌റ്റ്: കൊവിഡ് ജാഗ്രത തുടരുന്ന സമയമാണിപ്പോള്‍. ജനജീവിതം മെല്ലെ സാധാരണമാകാന്‍ ശ്രമിക്കുമ്ബോഴും നാം സുരക്ഷിതരായിരിക്കാന്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കൈകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും അധികാരികളും അതാത് സ്ഥലത്തെ ചുമതലപ്പെട്ടവരും ഓര്‍മ്മിപ്പിക്കാറുണ്ട്.യാത്രകള്‍ക്കിടെയാണെങ്കില്‍ ഇത്തരത്തില്‍ നിര്‍ബന്ധമായും ചെയ്യണം. എന്നാല്‍ വടക്കന്‍ അയര്‍ലണ്ടില്‍ ഒരു യാത്രിക വിമാനകമ്ബനി അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ മാസ്‌ക് ധരിക്കാന്‍ കൂട്ടാകാതെ ചെയ്‌ത പ്രവൃത്തികള്‍ ഇപ്പോള്‍ വൈറലായിട്ടു

മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട വിമാന കമ്ബനി ജീവനക്കാര്‍ക്ക് നേരെ ദേഷ്യപ്പെട്ട് തുപ്പിയും മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിച്ച സഹയാത്രികര്‍ക്ക് നേരെ ചുമച്ചും ഇവര്‍ ബഹളം വച്ചു. അയര്‍ലണ്ടിലെ ബെല്‍ഫാസ്‌റ്റ് വിമാനത്താവളത്തില്‍ നിന്ന് എഡിന്‍ബര്‍ഗിലേക്കുള‌ള ഈസി ജെ‌റ്റ് യാത്രാ വിമാനത്തിലാണ് കഴിഞ്ഞ ഞായറാഴ്‌ച ഇങ്ങനെ സംഭവമുണ്ടായത്. വലിയ പ്രതിഷേധമാണ് ഇതിനെ തുടര്‍ന്ന് വനിതയ്‌ക്കെതിരെ ഉണ്ടായിരിക്കുന്നത്.

യുവതി സൃഷ്‌ടിച്ച ബഹളം വിമാനത്തിലെ ഒരു യാത്രക്കാരനാണ് വീഡിയോയില്‍ പകര്‍ത്തിയത്. ബഹളം കൂട്ടിയ യുവതിയെ പൊലീസ് വന്ന് കൂട്ടിക്കൊണ്ടുപോയി. അപ്പോഴും ഇവര്‍ ബഹളം തുടരുക തന്നെയായിരുന്നു എന്ന് വീഡിയോയില്‍ കാണാം.

Related posts

Leave a Comment