മാസപ്പടി: രണ്ടാംഘട്ട പോരാട്ടം ആരംഭിക്കുന്നുവെന്ന് മാത്യൂ കുഴല്‍നാടന്‍

തിരുവവന്തപുരം: മാസപ്പടി വിവാദത്തില്‍ രണ്ടാം ഘട്ട പോരാട്ടം ആരംഭിക്കുന്നുവെന്ന് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ.

നിയമപോരാട്ടമാണ് ഇനി നടത്തുക. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് തെളിവുകളും രേഖകളും കൈമാറി.

അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

നിയമപോരാട്ടത്തില്‍ പാര്‍ട്ടിയുടെ പിന്തുണയും അനുമതിയുമുണ്ട്. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ബോധ്യപ്പെടുത്തുന്ന ഒരു മറുപടിയും നല്‍കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല.

പി.വി താനല്ലെന്ന് പറഞ്ഞ് അദ്ദേഹം ഒളിച്ചോടി. എന്നാല്‍ പി.വി അദ്ദേഹമാണെന്ന് താന്‍ തെളിയിക്കുമെന്നും കുഴല്‍നാടന്‍ പറഞ്ഞു.

Related posts

Leave a Comment