മാസപ്പടി ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം; ചട്ടവിരുദ്ധമെന്ന് സ്പീക്കര്‍; പ്രതിഷേധം, ഇറങ്ങിപ്പോക്ക്

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ നിയമസഭയില്‍ ബഹളം.

വിഷയം സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പരിഗണിച്ചില്ല.

ചട്ടവിരുദ്ധമാണെന്ന് കാണിച്ച്‌ നോട്ടീസ് തള്ളിക്കളഞ്ഞു. എന്നാല്‍ വിഷയം പരിഗണിക്കുന്നതില്‍ ഒരു ചട്ടലംഘനവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

പ്ലക്കാര്‍ഡും ബാനറുമായാണ് പ്രതിപക്ഷം ഇന്ന് നിയമസഭയിലെത്തിയത്. നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

സ്പീക്കറിന്റെ ഡയസ്സിനു മുന്നിലെത്തിയും പ്രതിഷേധമുണ്ടായി. ബഹളവുമായി ഭരണപക്ഷവും എഴുന്നേറ്റു. ഇതിനിടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച്‌ ഇറങ്ങിപ്പോക്ക് നടത്തി.

കേരളം പി.വി ആന്റ് കമ്ബനി കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി രാജിവയ്ക്കണം.

മുഖ്യമന്ത്രി നിയമസഭയില്‍ നിന്ന് ഒളിച്ചോടി. ഗൗരവമായ ക്രമക്കേടുകളാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്ക് മറുപടിയില്ല. അതുകൊണ്ടാണ് രണ്ടും കൈയ്യും ഉയര്‍ത്തി പരിശുദ്ധമാണെന്ന് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Related posts

Leave a Comment