വയനാട്: പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്ത്തകന് വേല്‍മുരുകന്റെ മൃതദേഹം സംസ്കരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 5:30 ഓടെ തേനി പെരിയ പാളയത്തിലാണ് സംസ്കരിച്ചത്. അതിര്‍ത്തിയായ ഗോപാലപുരം വരെ മൃതദേഹത്തെ കേരള പോലീസ് അനുഗമിച്ചിരുന്നു. തുടര്‍ന്ന് തമിഴ്നാട് പോലീസിന്റെ അകമ്ബടിയോടെയാണ് തേനിയിലേക്ക് കൊണ്ടുപോയത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹം ബുധനാഴ്ച രാത്രി 9 മണിയോയടെയാണ് തേനിയിലേക്ക് കൊണ്ടുപോയത്. സഹോദരന് അഡ്വ. മുരുകനാണ് മൃതദേഹം ഏറ്റുവാങ്ങിയത്. അമ്മ കണ്ണമ്മയും ബന്ധുക്കളും കൂടെയുണ്ടായിരുന്നു. വൈകീട്ട് നാലരയോടെ ആരംഭിച്ച പോസ്റ്റ് മോര്‍ട്ടം എട്ടരയോടെയാണ് അവസാനിച്ചത്.