മാലിയില്‍ 25കാരിക്ക്​ ഒറ്റപ്രസവത്തില്‍ ഒമ്ബതുകുഞ്ഞുങ്ങള്‍; അത്യപൂര്‍വം

ബമാകോ, മാലി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ യുവതിക്ക്​ ഒറ്റപ്രസവത്തില്‍ ഒമ്ബതുകുഞ്ഞുങ്ങള്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്​ ഒറ്റ പ്രസവത്തില്‍ ഒമ്ബതുകുഞ്ഞുങ്ങള്‍ ജനിക്കുന്നത്​.

25കാരിയായ ഹലീമ സിസെയാണ്​ ഇപ്പോള്‍ ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്​. ഗര്‍ഭിണിയായിരിക്കേ ഹലീമയുടെ വയറ്റില്‍ ഏഴുകുഞ്ഞുങ്ങളുണ്ടെന്ന്​ ഡോക്​ടര്‍മാര്‍ കണ്ടെത്തിയിരുന്നു. അള്‍ട്രസൗണ്ട്​ സ്​കാനിങ്​ പരിശോധനയില്‍ ഏഴുകുഞ്ഞുങ്ങളാണെന്ന്​ ഡോക്​ടര്‍മാര്‍ കരുതിയത്​. ഏഴു കുഞ്ഞുങ്ങള്‍ തന്നെ അപൂര്‍വമായതിനാല്‍ യുവതിയെ ആരോഗ്യ സംവിധാനങ്ങളുള്ള മൊറോ​േ​ക്കായിലെത്തിച്ച്‌​ പ്രത്യേക പരിചരണം നല്‍കുകയായിരുന്നു. ​

മെ​ാറോക്കോയില്‍വെച്ച്‌​​ സിസേറിയനിലൂടെ ഒമ്ബതുകുഞ്ഞുങ്ങളെ പുറത്തെടുത്തതോടെ ഡോക്​ടര്‍മാര്‍ ഞെട്ടി. അഞ്ചു പെണ്‍കുഞ്ഞുങ്ങളും നാലു ആണ്‍കുട്ടികളുമാണ്​ ഹലീമക്ക്​ ജനിച്ചത്​​. കുഞ്ഞുങ്ങളും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നതായി മാലി ആരോഗ്യമന്ത്രി അറിയിച്ചു. ഏതാനും ആഴ്ചകള്‍ക്ക്​ ശേഷം മാത്രമേ യുവതിയെയും കുഞ്ഞുങ്ങളെയും സ്വദേശ​ത്ത്​ എത്തിക്കൂവെന്നും മന്ത്രി പറഞ്ഞതായി എ.എഫ്​.പി റിപ്പോര്‍ട്ട്​ ചെയ്​തു.

യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താ ഏജന്‍സികളോ അന്താരാഷ്ട്ര മാധ്യമങ്ങളോ സ്​ഥിരീകരിച്ചിട്ടില്ല.

എഴുപത്തൊന്നുകാരി ജന്മം നല്‍കിയ കുഞ്ഞ്​ 45ാം ദിനം പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു

Related posts

Leave a Comment