മായില്ല ഈ ചിരി, മറക്കില്ല ഈ സ്നേഹം. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത.

ഒരു സഭാതലവൻ എന്നതിലുപരി ആളുകൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ജനകീയനായ വ്യക്തിത്വത്തിനുടമയാണ് ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസന അധിപൻ ആണ് അദ്ദേഹം ഇപ്പോൾ നിലവിൽ. അദ്ദേഹത്തിൻറെ പല അഭിപ്രായങ്ങളും പ്രസ്താവനകളും ആളുകൾ ഒന്നടങ്കം ഏറ്റെടുത്തതാണ്. പൊന്നുംകുരിശു വിറ്റ് ദരിദ്രർക്ക് കൊടുക്കണം എന്ന് പറഞ്ഞ ബിഷപ്പിൻറെ പ്രസ്താവ ജനങ്ങളൊന്നടങ്കം ശരിവെച്ചു. ഇപ്പോൾ കാലം ചെയ്ത മാർത്തോമാ സഭ മുൻ അധ്യക്ഷൻ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്തക്ക് ഒപ്പമുള്ള ചിത്രത്തിന് അടിക്കുറിപ്പായി അദ്ദേഹം കുറിച്ചത് ഇങ്ങനെ. മായില്ല ഈ ചിരി, മറക്കില്ല ഈ സ്നേഹം …

2012ൽ ഞങ്ങളുടെ രണ്ട് പേരുടെയും സുഹൃത്ത്‌ ശ്രീകുമാർ തിരുവല്ല യുടെ ഭവനത്തിൽ ഓണസദ്യക്കു എത്തിയപ്പോൾ എടുത്ത ചിത്രം ശ്രീകുമാർ ഇന്നലെ അയച്ചു തന്നത്…

Related posts

Leave a Comment