മാനന്തവാടി നഗരത്തിലിറങ്ങി കാട്ടാന ; എടക്കരയില്‍ കാട്ടുപോത്ത് ; രണ്ടിടത്തും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

മാനന്തവാടി: വന്യജീവികള്‍ വന്‍ ശല്യമായി മാറിയിരിക്കുന്ന വയനാട്ടില്‍ മാനന്തവാടി നഗരത്തിനോട് ചേര്‍ന്ന് കാട്ടാനയെ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

വയനാട് മാനന്തവാടി നഗരത്തിലാണ് ഒറ്റയാന്‍ ആനയെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോടതിവളപ്പില്‍ പ്രവേശിച്ച ആന കെഎസ്‌ആര്‍ടിസി ഡിപ്പോയുടെ ഭാഗത്തേക്കാണ് നീങ്ങുന്നത്.

മാനന്തവാടിക്കടുത്ത് പായോടാണ് ആനയെ കണ്ടെത്തിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ്.

കര്‍ണാടക വനമേഖലയില്‍ നിന്നും എത്തിയ ആനയായിരിക്കാം ഇതെന്നാണ് പ്രാഥമിക നിഗമനം. വനം ജീവനക്കാരും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.

കാട്ടുപ്രദേശത്ത് നിന്നും 12 കിലോമീറ്റര്‍ മാറിയാണ് മാനന്തവാടി നഗരം.

നിലവില്‍ ശാന്തനായ ആന പ്രകോപിതനായാല്‍ കൂടുതല്‍ അപകടകരകമാകുമെന്നും ടൗണ്‍ ആയതിനാല്‍ വലിയ പ്രതിസന്ധിയായി മാറുമെന്ന സങ്കീര്‍ണ്ണമായ സാഹചര്യമാണ് ഉള്ളത്.

വനപ്രദേശം അല്‍പ്പം പോലും ഇല്ലാത്ത സ്ഥലത്താണ് ആനയെത്തിയത്. ഇതിനെ തിരികെ കാടുകയറ്റുക എന്നതാണ് വനപാലകരും പോലീസും നേരിടുന്ന പ്രതിസന്ധി. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്‌കൂളുകളിലേക്കും ജോലിക്കുമായി വീട്ടില്‍ നിന്നും പോകാത്തവര്‍ ഉടന്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നാഗര്‍ഹോള ദേശീയ ഉദ്യാനത്തില്‍ ഉള്ള ആനയാണെന്നാണ് വിവരം. വയനാടിന് പിന്നാലെ മലപ്പുറത്തും വന്യജീവി സാന്നിദ്ധ്യം കണ്ടെത്തി.

എടക്കര ടൗണില്‍ കാട്ടുപോത്തിനെയാണ് ഇന്ന് പുലര്‍ച്ചെകണ്ടെത്തിയത്.

പോത്തിനെ വനത്തിലേക്ക് കയറ്റിവിടാന്‍ ശ്രമം നടക്കുകയാണ്. പുലര്‍ച്ചെ 4.30 യോടെയാണ് എടക്കര നഗരത്തില്‍ കാട്ടുപോത്തിനെ കണ്ടെത്തിയത്.

തുടര്‍ന്ന് വനംവകുപ്പ് ഇവിടെ എത്തിയിരുന്നു.

Related posts

Leave a Comment