മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവത്തില്‍ നിയമനടപടി സ്വീകരിക്കും; സുരേഷ് ഗോപി മാപ്പുപറയണമെന്ന് കെയുഡബ്ല്യുജെ

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം.

അപമര്യാദയായി മാധ്യമപ്രവര്‍ത്തകരോട് പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ അറിയിച്ചു.

ഇതില്‍ മറ്റ് നിയമ നടപടികളും സ്വീകരിക്കും. സുരേഷ് ഗോപിയുടെ പെരുമാറ്റം ജോലി ചെയ്യുന്ന് എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണെന്ന് കെ യു ഡബ്ല്യു ജെ പ്രസ്താവനയില്‍ പറഞ്ഞു.

തെറ്റ് അംഗീകരിച്ച്‌ സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.

ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈ വെക്കുമ്ബോള്‍ തന്നെ അവര്‍ കൈ തട്ടി മാറ്റുന്നതായി കാണാന്‍ സാധിക്കും.

ഇത് ആവര്‍ത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പം യൂണിയന്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രസ്താവനയില്‍ അറിയിച്ചട്ടുണ്ട്.

ഈ സംഭവമുണ്ടായത് കഴിഞ്ഞ ദിവസമായിരുന്നു.ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തക കൈ തട്ടിമാറ്റിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈവയ്ക്കുകയായിരുന്നു.

സുരേഷ് ഗോപിയുടെ പ്രവൃത്തിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണുണ്ടായത്.

Related posts

Leave a Comment