ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എന്‍.ഡി.ടി.വി മാനേജിങ് എഡിറ്ററുമായ രവീഷ് കുമാറിന് 2019ലെ രമണ്‍ മഗ്സെസെ പുരസ്കാരം. അഞ്ചു പേര്‍ക്കാണ് ഈ വര്‍ഷം പുരസ്കാരം ലഭിച്ചിരിക്കുന്നത്.
കോ സ്വെ വിന് (മ്യാന്മര്), അങ്ഖാന നീലാപയിജിത് (തായ് ലന്‍ഡ്), റേയ്മുണ്ടോ പുജാന്റെ കായാബ്യാബ് (ഫിലിപ്പീന്‍സ്), കിം ജോങ്-കി (ദക്ഷിണ കൊറിയ) എന്നിവരാണ് മറ്റു പുരസ്കാര ജേതാക്കള്‍.
ഫിലിപ്പീന് പ്രസിഡന്റായിരുന്ന രമണ്‍ മഗ്സെസെയുടെ സ്മരണാര്‍ത്ഥം 1957 മുതലാണ് പുരസ്കാരം നല്‍കിവരുന്നത്. പൊതുസേവനം, സാമുദായിക നേതൃത്വം, മാധ്യമപ്രവര്‍ത്തനം, സമാധാനം എന്നീ മേഖലകളിലെ സംഭാവനക്കാണ് പുരസ്കാരം നല്‍കുന്നത്.