മാധ്യമങ്ങൾ അക്ഷീണം ഈ വിഷയങ്ങൾ സത്യസന്ധമായി കൈകാര്യം ചെയ്യുന്നു.,…

മാധ്യമങ്ങൾ അക്ഷീണം ഈ വിഷയങ്ങൾ സത്യസന്ധമായി കൈകാര്യം ചെയ്യുന്നു.,…മണികണ്ഠൻ പിള്ള. കാര്യം നിസ്സാരം അടക്കമുള്ള പരമ്പരകളിൽ ചെറുതും വലുതുമായ വേഷം കൈകാര്യം ചെയ്തത നടൻ ആണ് മണികണ്ഠൻ പിള്ള. ഇപ്പോൾ തൻറെ സഹപ്രവർത്തകനും സുഹൃത്തുമായ അനീഷ് രവിയുടെ പുതിയ വെബ്സീരീസ് ആയ അതല്ലേ ഇത് എന്ന പരിപാടിക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ് അദ്ദേഹം . അനീഷ് രവി ബ്ലോഗ്സ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവരുന്ന ഈ ആക്ഷേപഹാസ്യ സീരിസ് ആദ്യ എപ്പിസോഡിൽ തന്നെ വലിയ വിജയമായി മാറി. ഇതിന് പിന്തുണയുമായാണ് മണികണ്ഠൻ വന്നിരിക്കുന്നത്. ഫേസ്ബുക്കിലൂടെ ആയിരുന്നു മണികണ്ഠൻ പിന്തുണ അറിയിച്ചത്. മണികണ്ഠൻ കുറിച്ച ഫേസ്ബുക്ക് കുറുപ്പിൻറെ പൂർണ രൂപം ഇങ്ങനെ. മഹാമാരി…
ഇലക്ഷൻ….
ചൂടുപിടിച്ച ചർച്ചകൾ
പ്രതികരണങ്ങൾ
വിലയിരുത്തലുകൾ….
ഭാവിയിലെ ജീവിത പ്രശ്നങ്ങൾ…
ചർച്ച ചെയ്യേണ്ട പൊതു വിഷയം
മുഖ്യധാരാ മാധ്യമങ്ങൾ അക്ഷീണം ഈ വിഷയങ്ങൾ സത്യസന്ധമായി കൈകാര്യം ചെയ്യുന്നു.,…

എന്നാൽ
ഇതിനു സമാന്തരമായി ലക്ഷകണക്കിന് പ്രേക്ഷകർ കാണുകയും പ്രതികരിക്കുകയും ചെയ്യുന്ന…
പല യുടൂബ് ചാനലുകളും ആളും തരവും നോക്കി തോന്നിയതുപോലെ പറഞ്ഞ് പറഞ്ഞ് പരത്തുന്ന ഒരു കുടുംബ പ്രശ്നമുണ്ട്…
ഇടക്കിടക്ക് എരിവും പുളിയും ചാലിച്ച് പുതിയ ട്വിസ്റ്റുകളോടെ പ്രത്യക്ഷപ്പെടുന്ന….
വീട്ടിനകത്ത് ഒതുങ്ങേണ്ട …
കൂടി വന്നാൽ കുടുംബകോടതിയോളം വരെ മാത്രം എത്തുന്ന
ഒരു സാമാന്യ പ്രശ്നം..

ആദിത്യനും
അമ്പിളീ ദേവിയും

ഒരിക്കലും കുറിക്കണ്ട എന്നു കരുതിയ വിഷയം

പക്ഷേ
കുടുംബം നോക്കാതെ കുട്ടികളെ നോക്കാതെ …
ഭാവിയെ കുറിച്ച് ചിന്തിക്കാതെ…
ഇത്കച്ചവട ചരക്കാക്കാൻ വരുന്നവർക്കു മുന്നിൽ രണ്ടു പേരും ഇരകളായി സ്വയം നിന്ന് പ്രേക്ഷകർക്കു മുന്നിൽ വിഴുപ്പലക്കുമ്പോൾ
ഇവരുടെ നല്ല വേഷങ്ങളും
കലാപ്രകടനങ്ങളും കണ്ടവർ മനസുകൊണ്ടെങ്കിലും പ്രതികരിക്കും..

 

പ്രിയ മിത്രം
ശ്രീ അനീഷ് ചിറയിൻകീഴിന്റെ
അതല്ലേ ഇത് എന്ന യൂടൂബ് ചാനൽ പരിപാടി കണ്ടപ്പോൾ എന്റെ ചിന്തകൾ കുറിക്കണം എന്നു തോന്നി
എത്ര മാന്യമായി
മര്യാദയോടെ ഈ വിഷയത്തെ അനീഷും ടീമും സമീപിച്ചിരിക്കുന്നു….

ഒരു പ്രശ്നം
ശരിയും തെറ്റും ചൂണ്ടി കാണിച്ച് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കേണ്ടത് മാധ്യമധർമ്മമാണ്…
പക്ഷേ
ഒരാൾക്ക്
അല്ലങ്കിൽ രണ്ട് പേർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളെ ഇന്റർവ്യൂകളിലൂടെ
പഴയ കഥകളിലുടെ…
അവിഹിത വിവരണങ്ങളിലൂടെ വിവരിക്കുമ്പോൾ …
അതിനെ അപസർപ്പക കഥകളുടെ നിറം കൊടുത്ത് പോളീഷ് ചെയ്ത വാക്കുകളിലൂടെ ജനസമക്ഷം എത്തിക്കുമ്പോൾ..
പഴയ സൗഹൃദങ്ങളും ബന്ധങ്ങളും
ആശ്വസിപ്പിക്കുന്നതു പോലും ഷൂട്ടു ചെയ്ത് കാണിച്ച് സ്വയം പബ്ലിസിറ്റി കൂട്ടുമ്പോൾ…
സത്യം മര്യാദ എന്ന രണ്ട് വാക്കുകൾ കൂടി ഓർക്കണം

ഇവിടെ
ഒരു മാധ്യമ പ്രവർത്തകൻ എങ്ങനെ ആകണമെന്നും
രണ്ട് സമൂഹജീവികളായ വ്യക്തികളുടെ സ്വത്വവും വ്യക്തിത്വവും അവകാശങ്ങളും എങ്ങനെ സംരക്ഷിക്കണമെന്നും
എത്ര സുതാര്യമായി ലളിതമായി ശ്രീ അനീഷ് പറഞ്ഞിരിക്കുന്നു.

രണ്ട് നല്ലകലാപ്രവർത്തകരാണ്
ആദിത്യനും അമ്പിളീദേവിയും ഇനിയും ഒരുപാട് ഉയരേണ്ടവർ…
സ്വയം പഴിചാരി നശിക്കാതെ തിരുത്തുക…
ഒന്നിക്കാൻ കഴിയാത്ത നിങ്ങൾ
രണ്ട് വ്യക്തികളായി തിരിച്ചു വരിക..

ചുറ്റും നിൽക്കുന്നവരും സഹതപിക്കുന്നവരും
മാതൃവാൽസല്യത്തോടെയോ
പിതൃ വാൽസല്യത്തോടെയോ
സാഹോദര്യത്തോടെയോ അല്ല പ്രതികരിക്കുന്നത് എന്നറിയുക…

അവരവരുടെ നന്മയും തിൻമയും അവരവരുടെ കൈയ്യിലാണ്

ഈ വിഷയം ഏറെ നിഷ്പക്ഷമായി കൈകാര്യം ചെയ്ത അനീഷ്…
ഒരു കലാകാരന്റെ ധർമ്മമാണ് താങ്കൾ ചെയ്തത്…

ഇത്രയും എഴുതാൻ പ്രേരിപ്പിച്ച
ശ്രീ അനീഷ് ചിറയിൻ കീഴിനും
അദ്ദേഹത്തിന്റെ ചാനലിനും ആശംസകൾ
ഇതുപോലെ സമൂഹത്തിന് നല്ലത് നൽകുന്ന പരിപാടികൾ ചെയ്യുക

എന്റെ പ്രിയ സുഹൃത്തുക്കൾക്കായി
ഇത് പോസ്റ്റ് ചെയ്യുന്നു

നന്ദി

രണ്ടു കഥാപാത്രങ്ങൾ തമ്മിൽ പ്രണയത്തിലായാൽ അവർ വ്യത്യസ്ത മതവിശ്വാസികളാണെങ്കിൽ പ്രശ്നമാകുന്ന ഒരു നാട്ടിൽ നമ്മൾ ജീവിയ്ക്കുമ്പോൾ വളരെ ശ്രെധിച്ചു വേണം കഥാപാത്രങ്ങൾക്ക് പേരിടാൻ അനീഷ് രവി .

Related posts

Leave a Comment