കണ്ണൂര്‍: സര്‍ക്കാരിനൊ എസ്‌എഫ്‌ഐയ്‌ക്കെതിരെയോ പ്രവര്‍ത്തിച്ചാല്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുമെന്ന മുന്‍ നിലപാട് തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
സര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിന് മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ല. ആര്‍ഷോയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടി പറയുക മാത്രമാണ് ചെയ്തത്.
എസ്.എഫ്.ഐ നേതാവിനെതിരെ ഗൂഢാലോചന നടത്തിയാല്‍ അത് പറയും. അത് ബോധ്യപ്പെട്ടതിനാലാണ് കേസെടുത്തത്. അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
എസ്.എഫ്.ഐ നേതാവ് ആര്‍ഷോയുടെ മാര്‍ക്ക്‌ലിസ്റ്റ് വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകയെ കേസില്‍ പ്രതിയാക്കിയതില്‍ എം.വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം.
ധാര്‍ഷ്ട്യത്തിന്റെ ഭാഷയിലായിരുന്നു. ഇതിനെ മാധ്യമങ്ങള്‍ ഒന്നടങ്കം എതിര്‍ക്കുകയും സിപിഎമ്മിനെ വലിയ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു.
മാധ്യമ സ്വാതന്ത്ര്യത്തെ എന്നും സംരക്ഷിക്കുന്നവരാണ് ഇടതുപക്ഷമെന്ന വിശദീകരണവുമായി എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി ജയരാജന്‍ ഇന്നലെ മാധ്യമങ്ങളെ കണ്ടിരുന്നു.
ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാകട്ടെ വിഷയത്തില്‍ മറുപടി പറയാന്‍ പോലും തയ്യാറായില്ല.
എന്നാല്‍ പൊതുസമൂഹത്തില്‍ ഉയര്‍ന്ന അമര്‍ഷം പാര്‍ട്ടി നേതൃത്വത്തിലെ ഒരു വിഭാഗത്തിന് ബോധ്യപ്പെട്ടതോടെയാണ് നിലപാട് തിരുത്താന്‍ എം.വി ഗോവിന്ദന്‍ തയ്യാറായത്.