മാധ്യമങ്ങളില്‍ കൂടി അഭിപ്രായം പറയുന്നതിന് രഹന ഫാത്തിമയ്ക്ക് ഹൈക്കോടതി വിലക്ക്

കൊ​ച്ചി: ആക്ടിവിസ്റ്റ് രഹന ഫാത്തിമ മാധ്യമങ്ങളില്‍ കൂടി അഭിപ്രായം പറയുന്നത് ഹൈക്കോടതി വിലക്കി. 2018ല്‍ ​സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി മ​ത വി​ശ്വാ​സ​ത്തെ അ​വ​ഹേ​ളി​ച്ചെ​ന്ന കേ​സി​ല്‍ തു​ട​ര്‍​ച്ച​യാ​യി ജാ​മ്യ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ക്കു​ന്നു​വെ​ന്നു കാ​ണി​ച്ച്‌ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം.കേ​സി​ന്‍റെ വി​ചാ​ര​ണ തീ​രു​ന്ന​തു വ​രെ നേ​രി​ട്ടോ, അ​ല്ലാ​തെ​യോ, മ​റ്റൊ​രാ​ള്‍ വ​ഴി​യോ അ​ഭി​പ്രാ​യ​ങ്ങ​ള്‍ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യോ ഇ​ല​ക്‌ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യോ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ക​യോ ഷെ​യ​ര്‍ ചെ​യ്യു​ക​യോ ചെ​യ്യ​രു​തെ​ന്ന് ര​ഹ​ന ഫാ​ത്തി​മ​യോ​ട് കോ​ട​തി വ്യ​ക്ത​മാ​ക്കി.
കൂ​ടാ​തെ അ​ടു​ത്ത മൂ​ന്നു മാ​സ​ത്തേ​ക്ക് ആ​ഴ്ച​യി​ല്‍ ര​ണ്ടു ദി​വ​സം പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി ഒ​പ്പി​ടാ​നും ര​ഹ​ന​യോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment