മഹാരാഷ്​ട്രയില്‍ കോവിഡ്​ രോഗബാധിതരുടെ എണ്ണം പതിനായിരത്തിലേക്ക്

മഹാരാഷ്ട്രയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം പതിനായിരത്തിലേക്ക് . വ്യാഴാഴ്​ച ആരോഗ്യവകുപ്പ്​ പുറത്തുവിട്ട കണക്ക്​ പ്രകാരം 9915 കോവിഡ്​ രോഗികളാണ്​ സംസ്ഥാനത്തുള്ളത്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 597 പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ബുധനാഴ്​ച 32 മരണമാണ്​ മഹാരാഷ്​ട്രയില്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതില്‍ 26 മരണം നടന്നത്​ മുംബൈയിലാണ്​. ഇതോടെ വൈറസ്​ ബാധയെ തുടര്‍ന്ന്​ മരണപ്പെട്ടവരുടെ എണ്ണം 432 ആയി. സംസ്ഥാനത്ത്​ ഇതുവരെ 1,37,159 കോവിഡ്​ ടെസ്​റ്റുകള്‍ നടത്തിയതായി ആരോഗ്യവകുപ്പ്​ അറിയിച്ചു​. തലസ്ഥാന നഗരമായ മുംബൈയില്‍ 475 പേര്‍ക്ക്​ കൂടി കോവിഡ്​ ബാധിച്ചതോടെ രോഗികളു​െട എണ്ണം 6,644 ആയി. 270 പേര്‍ക്ക്​ ജീവന്‍ നഷ്​ടമായി.
അതേസമയം, നാസിക്കിലെ മാലേഗാവ് പുതിയ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. 177 പുതിയ കേസുകളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. പൂനെയില്‍ 12 മണിക്കൂറിനുള്ളില്‍ 127 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊത്തം കേസുകള്‍ 1722. രാജസ്ഥാനില്‍ 2 മരണവും 86 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കോവിഡ് മൂലം 3 പേര്‍ മരിച്ചു. പുതിയ കേസുകള്‍ 19. മൊത്തം കേസുകള്‍ 1495. ബീഹാറില്‍ 9 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. മൊത്തം കേസുകള്‍ 392 ആയി. ഡല്‍ഹി ആസാദ് പൂര്‍ പച്ചക്കറി മാര്‍ക്കറ്റിലെ 4 വ്യാപാരികള്‍ക്ക് കൂടി രോഗം കണ്ടെത്തി. ഇവിടെ രോഗീ സംഖ്യ 15 ആയി. മേഘാലയയില്‍ 11 ജില്ലകളില്‍ പത്തും ഹരിത മേഖലയാക്കി.

Related posts

Leave a Comment