മഹാരാഷ്ട്രയിൽ ക്ഷേത്രപരിസരത്തെ മരം കടപുഴകി വീണ് 7 മരണം; നിരവധിപ്പേർക്ക് പരുക്ക്

അകോല: മഹാരാഷ്ട്രയില്‍ ഞായറാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ മരം ഒടിഞ്ഞു വീണ് ഏഴ് പേര്‍ മരിച്ചു.

അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒരു ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഷെഡിനു മുകളിലേക്കാണ് മരം വീണത്. ഷെഡില്‍ വിശ്രമിക്കുകയായിരുന്ന ഭക്തരാണ് അപകടത്തില്‍പെട്ടത്.

വൈകിട്ട് ഏഴു മണിയോടെയായിരുന്നു കൂറ്റന്‍ വേപ്പുമരം മറിഞ്ഞുവീണത്. ഈ സമയം 40 ഓളം പേര്‍ ഷെഡിലുണ്ടായിരുന്നു. പരിക്കേറ്റവരെ അകോല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

Leave a Comment