മഹാരാഷ്ട്രയില്‍ ബസിനു തീപിടിച്ച്‌ 25 പേര്‍ മരിച്ചു

ബുല്‍ദാന: മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ ബസിനു തീപിടിച്ച്‌ 25 പേര്‍ വെന്തുമരിച്ചു. യവത്മാലില്‍ നിന്ന് പൂനെയിലേക്ക് പോയ ബസാണ് സമൃദ്ധി മഹാമാര്‍ഗ് എക്‌സ്പ്രസ്‌വേയിലാണ് ബസ് അപകടത്തില്‍പെട്ടത്.

ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.

തീപിടിച്ച ബസ് പൊട്ടിത്തെറിക്കുകയായിരുന്നു. ബസില്‍ 32 പേരാണ് ഉണ്ടായിരുന്നത്. 25 മൃതദേഹങ്ങള്‍ കണ്ടെടുത്തു. എട്ട് പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന. പരിക്കേറ്റവരെ ബുല്‍ദാന സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

മരിച്ചവരില്‍ മൂന്നു പേര്‍ കുട്ടികളാണ്. ബസിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നുവെന്നും വൈകാതെ തീപിടിച്ച്‌ പൊട്ടിത്തെറിച്ചുവെന്നും പോലീസ് പറയുന്നു.

അപകടത്തില്‍ പോലീസില്‍ അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ കൈമാറുന്നതിനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചുകഴിഞ്ഞു.

Related posts

Leave a Comment