തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കൂടുതല്‍ ശക്തമായി. ഇടുക്കിയിലെ മലയോര മേഖലയില്‍ കനത്ത മഴ പെയ്യുകയാണ്. സംസ്ഥാനത്ത് പല ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നു.
മലങ്കര ഡാമിലെ മൂന്നു ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതം ഉയര്‍ത്തി. കല്ലാര്‍കുട്ടി ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ 30 സെന്‍റീമീറ്റര്‍ വീതവും ഉയര്‍ത്തിയിട്ടുണ്ട്.
പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് രണ്ട് മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കും.
തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ ജലാശയ നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഇടുക്കി പാംബ്ല ഡാം തുറന്നതിന് പിന്നാലെ പെരിയാറിന്‍റെ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തും ജാഗ്രതാ നിര്‍ദേശമുണ്ട്. കനത്തമഴയില്‍ മലപ്പുറം എടവണ്ണയില്‍ മരം കടപുഴകി വീണു.
ഇതിനെ തുടര്‍ന്ന് നിലമ്ബൂര്‍ റോഡില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് തൊട്ടില്‍പ്പാലം പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന്…