മഴയും കൃഷിനാശവും പച്ചക്കറി വില ഇനിയും കൂട്ടും ; തക്കാളി വില കിലോയ്ക്ക് 200 രൂപ വരെ ഉയരുമെന്ന് സൂചന ; ഇഞ്ചി 300 കടക്കും

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മഴ നാശം വിതയ്ക്കുന്ന സാഹചര്യത്തില്‍ തക്കാളി വില ഇനിയും ഉയര്‍ന്ന് കിലോയ്ക്ക് 200 രൂപയിലേക്ക്.

ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ പച്ചക്കറി വില റോക്കറ്റ് പോലെ കയറുന്നതായിട്ടാണ് ദേശീയമാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തക്കാളിയുടെ വില കയറുന്നതിന് വിതരണത്തെയും വ്യാപാരത്തെയുമെല്ലാം മഴ ശക്തമായി ബാധിച്ചതാണ് കാരണമായി പറയുന്നത്.

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തക്കാളി, ഇഞ്ചി, ഉള്ളി എന്നിവയുടെ കൃഷിയ്ക്ക് കനത്ത നാശമുണ്ടാക്കി. ചരക്കുനീക്കവും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ഉപഭോക്തൃമന്ത്രാലയം നല്‍കുന്ന വിവരം അനുസരിച്ച്‌ തിങ്കളാഴ്ച വരെ ഇന്ത്യയിലെ തക്കാളിയുടെ ശരാശരി വില കിലോയ്ക്ക് 104 രൂപയാണ്.

എന്നാല്‍ സ്വായി മധോപ്പൂരില്‍ തക്കാളിയുടെ വില കിലോയ്ക്ക് 200 രൂപ വരെയായെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെട്രോ നഗരങ്ങളില്‍ കൊല്‍ക്കത്തയില്‍ കിലോയ്ക്ക് 149 രൂപയാണ്. മുംബൈയില്‍ 135 ും ചെന്നൈയില്‍ 123, ഡല്‍ഹിയില്‍ 100 എന്നിങ്ങനെയാണ് വില നിലവാരം.

പച്ചക്കറിയുടെ ഗുണനിലവാരം അനുസരിച്ചാണ് വില വ്യത്യാസം വരുന്നത്.

തക്കാളിക്കൊപ്പം ഉള്ളി, ഉരുളക്കിഴങ്ങ്, ബീന്‍സ്, കോളിഫ്‌ളവര്‍, കാബേജ്, ഇഞ്ചി എന്നിവയ്ക്കും വില കൂടുകയാണ്.

മിക്ക പച്ചക്കറികളുടേയും വില കിലോയ്ക്ക് 60 ല്‍ താഴേയ്ക്ക് പോകുന്നേയില്ല.

വെണ്ടയ്ക്കായ്ക്ക, പാവയ്ക്ക എന്നിവയ്ക്ക് കിലോ 80 രൂപ, വെള്ളരിയ്ക്ക് 60 രൂപയ്ക്കും വില്‍ക്കുമ്ബോള്‍ കോളിഫ്‌ളവറിന്റെ വില കിലോയ്ക്ക് 180 രൂപ വരെയെത്തിയിരിക്കുകയാണ്.

ഇഞ്ചിയുടെ വില കഴിഞ്ഞരാത്രി കിലോയ്ക്ക് 240 ല്‍ നിന്നും 300 ആയി കൂടി.

Related posts

Leave a Comment