മലയാളി നഴ്സ് ജ‍ര്‍മ്മനിയില്‍ കൊറോണ ബാധിച്ചു മരിച്ചു

കൊറോണ ബാധിച്ച്‌ മലയാളി നഴ്‌സ്‌ വിദേശത്ത് മരിച്ചു. ജര്‍മ്മനിയില്‍ ആരോഗ്യ മേഖലയില്‍ നഴ്സയി പ്രവര്‍ത്തിക്കുകയായിരുന്ന ചങ്ങനാശ്ശേരി സ്വദേശിനി പ്രിന്‍സി (54) ആണ് കൊറോണ മൂലം മരിച്ചത്. 35 വര്‍ഷത്തോളമായി ജര്‍മ്മനിയില്‍ താമസിച്ചു വരികയായിരുന്നു.

അങ്കമാലി മുക്കന്നൂര്‍ പാലിമറ്റം കുടുംബാഗമാണ് പ്രിന്‍സി.ചങ്ങനാശ്ശേരി വെട്ടിത്തുരുത്തി കാര്‍ത്തികപ്പിള്ളില്‍ ജോയിയുടെ ഭാര്യയാണ്. സംസ്കാരം ജര്‍മ്മനിയില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

1.57 രോ​ഗികളുള്ള ജ‍ര്‍മ്മനിയില്‍ ഇതുവരെ 5976 കൊറോണ മരണങ്ങളാണ് റിപ്പോ‍‍ര്‍ട്ട് ചെയ്തത്. ലോകത്തെ കൊറോണ രോഗികളുടെ എണ്ണം മുപ്പതു ലക്ഷത്തിലേക്ക് കടന്നു. ലോകത്തില്‍ ആകെ മരണ സംഖ്യ 2.06 ലക്ഷം ആയി.

Related posts

Leave a Comment