മലയാളത്തിന്റെ വാനമ്ബാടിക്ക് ഇന്ന് അമ്ബത്തേഴാം പിറന്നാള്‍, സ്‌നേഹത്തില്‍ ചാലിച്ച ജന്മദിനാശംസയുമായി മോഹന്‍ലാല്‍

കെ.എസ് ചിത്രയുടെ അമ്ബത്തേഴാം ജന്മദിനമാണ് ഇന്ന്. മലയാളം, തമിഴ്, കന്നട, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളില്‍ നിന്നായി കാല്‍ലക്ഷത്തിലധികം പാട്ടുകളാണ്, നാല് പതിറ്റാണ്ടുകള്‍ നീണ്ട സംഗീത ജീവിതത്തിനിടെയില്‍ പാടിയത്. പാടിയ പാട്ടുകളേപ്പോലെ മാധുര്യം നിറഞ്ഞതാണ് ചിത്ര എന്ന വ്യക്തിയും. വിമര്‍ശകരില്ലാത്ത അപൂര്‍വം ആളുകളില്‍ ഒരാളാണ് മലയാളത്തിന്റെ ഈ വാനമ്ബാടി. പാട്ടുകള്‍ക്കൊപ്പം മുഖത്ത് എപ്പോഴുമുള്ള ചെറുപുഞ്ചിരികൂടിയാണ് മലയാളികള്‍ക്ക് കെ.എസ് ചിത്രയെ ഇത്രയേറെ പ്രിയങ്കരമാക്കിയത്.

എം.ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന സിനിമയിലൂടെയാണ് കെ.എസ് ചിത്ര മലയാള പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. മാമാട്ടിക്കുട്ടിയമ്മയിലെ ‘ആളൊരുങ്ങി അരങ്ങൊൊരുങ്ങി’ എന്ന ഗാനത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധേയായത്. തുടര്‍ന്ന് ആറ് ദേശീയ പുരസ്‌കാരങ്ങളുള്‍പ്പെടെ നിരവധി അവാര്‍ഡുകളാണ് ചിത്രയെ തേടിയെത്തിയത്.

പ്രിയപ്പെട്ട ഗായികയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടനവിസ്‌മയം മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ചിത്രയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.

https://www.facebook.com/ActorMohanlal/photos/a.562983553757345/3152861301436211/?type=3&eid=ARA-3Bjc9qyCizRbJgEl1bbMJ8jdIdoyUEFsd741x2kWziLJ4MheJ_slIJAEuyl9pjlkBHfjXwC99k2n&__xts__%5B0%5D=68.ARDK7NfX4Zegt6Z75457QUOItSf1ebdlrrI64kKn6z9BBMMTjkuQzUEzKI7eKyQ76oHOo2hR8zhmho5nkTrUw96DaXbbTxlo7ZOMXgHbORw7cJbzYv0sG2_3g0-D1aFwPH6VJmbg_18lRuxYjIS0vvhF3xyiB7DhiELpGHR3LWVlR0CH87ZUX8Nz8ilOY_K32Eu-OlBoLh0XBlU6qQeqi9OK4wHVhZCLdqx1PLpk9jVVo1z3JpFNlFZOaozJcrFyD5a-KRKzmTAKlU3yuiRvtxSxIoPlMLMyag4GkIpCT3a129xukdRb-k4dpfL-pYHyMZ8ovFnvPPcCMVN8YyHFmZHqQw&__tn__=EEHH-R

 

Related posts

Leave a Comment