മലപ്പുറം: സ്കൂള്‍ വാൻ മറിഞ്ഞ് വിദ്യാർത്ഥികള്‍ക്കും ഡ്രൈവർക്കും പരിക്കേറ്റു. മൊറയൂർ വി എച്ച് എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികള്‍ക്കാണ് പരിക്കേറ്റത്.
മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങളാടിയില്‍ രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം.
രാവിലെ വിദ്യാർത്ഥികളുമായി മൊറയൂർ വി എച്ച് എം ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്.
വാനിലുണ്ടായിരുന്ന 12 വിദ്യാത്ഥികള്‍ക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റത്. നിയന്ത്രണംവിട്ട വാൻ 12 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.
പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം.
ആരുടെയും പരിക്ക് ഗുരുതരമല്ല. ‘റോഡ് കുറച്ച് വീതി കുറവുള്ളയിടമാണ്.
ഓപ്പോസിറ്റ് വന്ന വണ്ടിക്ക് സൈഡ് കൊടുത്തപ്പോള്‍ സ്കൂള്‍ വാൻ താഴ്ചയിലേക്ക് മറിയുകയായിരുന്നു.