മലപ്പുറം: മലപ്പുറം കണ്ണമംഗലത്ത് പൊലീസിനെകണ്ടു ഭയന്നോടിയ യുവാവ് കുഴിയില്‍ വീണു മരിച്ചു. രാത്രി പൊലീസ് വാഹനം കടന്നു പോവുന്നത് കണ്ട് ഭയന്നോടിയ കണ്ണമംഗലം തീണ്ടേക്കാട് സ്വദേശി പരേതനായ വാല്പറമ്ബന് അലവിയുടെ മകന് വി.പി അഷ്റഫ് (45) കുഴിയില്‍ വീണു മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണപെട്ടത്. വീണ ആഘാതത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാതാവ് : പാത്തു. ഭാര്യ : എ. കെ. ഹാജറ. മക്കള്‍ : ഷഹാന ഷെറിന്, ഷഫീല നസ്രീന്, ഷഹനാദ്, ഷാനിദ്,
മരുമകന് : ഫാരിസ്. സഹോദരങ്ങള്‍ : അബ്ദുല്‍ റഷീദ്, സിദ്ധീഖ്, ബഷീര്‍, അസീസ്, ഇസ്മായില്‍,ഷാഫി, റിയാസ്. മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് അച്ഛനമ്ബലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും