മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളെ മുസ്ലീം ലീഗ് പ്രഖ്യാപിച്ചു.
മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുള്‍ സമദ് സമദാനിയും മത്സരിക്കും.
തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് സിറ്റിംഗ് എം.പി കനി.കെ നവാസ് മത്സരിക്കും.
പൊന്നാനിയിലും മലപ്പുറത്തും സ്ഥാനാര്‍ത്ഥികളെ ലീഗ് പരസ്പരം മാറ്റിയാണ് ഇത്തവണ പരീക്ഷിക്കുന്നത്.
വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മത്‌സരിക്കുമെന്നും സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ലെന്നും
ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞൂ.
ചര്‍ച്ചകള്‍ക്ക് ഇനിയും സമയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ യുഡിഎഫിനൊപ്പവും
തമിഴ്‌നാട്ടില്‍ ഡിഎംകെയ്‌ക്കൊപ്പവുമായിരിക്കും മത്സരിക്കുക.
അതേസമയം, യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസ് 16 സീറ്റിലും മുസ്ലീ ലീഗ് രണ്ട് സീറ്റിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ആര്‍.എസ്.പിയും ഓരോ സീറ്റുകളിലും മത്സരിക്കും.