മലപ്പുറം തുവ്വൂരില്‍ കൊല്ലപ്പെട്ടത് കാണാതായ യുവതിതന്നെ; അഞ്ച് പേര്‍ കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം തുവ്വൂരില്‍ വീട്ടുവളപ്പില്‍ കുഴിച്ചിട്ട മൃതദേഹം കാണാതായ കൃഷി ഓഫീസ് ജീവനക്കാരി സുജിതയുടെ തന്നെയെന്ന് മൊഴി.

പോലീസ് കസ്റ്റഡിയില്‍ എടുത്ത വിഷ്ണുവിന്റെതാണ് മൊഴി. വിഷ്ണുവിന്റെ സഹോദരങ്ങളും പിതാവും സുഹൃത്ത് ഷിഹാനും കരുവാരക്കുണ്ട് പോലീസിന്റെ കസ്റ്റഡിയിലാണ്.

ഈ മാസം 11നാണ് സുജിതയെ കാണാതായത്. അന്നു തന്നെ സുജിത കൊല്ലപ്പെട്ടുവെന്നാണ് പ്രതികളുടെ മൊഴി. വിഷ്ണു സുജിതയില്‍ നിന്ന് പണം കടംവാങ്ങിയിരുന്നു.

ഇത് തിരിച്ചുനല്‍കാമെന്ന് പറഞ്ഞത് വീട്ടിലേക്ക് വിളിക്കുകയായിരുന്നു. വീട്ടിലെത്തിയ സുജിതയെ വിഷ്ണു കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി. തുടര്‍ന്ന് കെട്ടിത്തൂക്കി. പിന്നീട് സുഹൃത്ത് ഷിഹാന്റെ സഹായത്തോടെ കുഴിച്ചിടുകയായിരുന്നുവെന്നാണ് മൊഴി.

സുജിതയുടെ ആഭരണങ്ങള്‍ ഊരിയെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിനു കഴിയാതെ വന്നതോടെ അറുത്തെടുക്കുകയായിരുന്നു.

സുജിത കൊല്ലപ്പെട്ട വിവരം അച്ഛന്‍ മുത്തുവിനും സഹോദരങ്ങള്‍ വൈശാഖ്, ജിത്തു എന്നിവര്‍ക്കും അറിയാമെന്നും വിഷ്ണു പറഞ്ഞൂ. വിഷ്ണുവിന്റെ ഒരു സഹോദരന്‍ പോക്‌സോ കേസില്‍ പ്രതിയാണ്.സുജിതയെ കൊലപ്പെടുത്തി കുഴിച്ചിട്ട ശേഷം മുകളില്‍ മെറ്റല്‍ വിരിക്കുകയും കോഴിക്കൂട് സ്ഥാപിക്കുകയുമായിരുന്നു.

സുജിത അവസാനം വിളിച്ചത് വിഷ്ണുവിനെ ആണെന്നതും വിഷ്ണുവിന്റെ വീടിനടുത്തുള്ള ആശുപത്രിയിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് സുജിത ഓഫീസില്‍ നിന്ന് പോയതെന്നതും അയാളെ തുടക്കം മുതല്‍ സംശയിക്കാന്‍ കാരണമായിരുന്നു.

ലഹരിമരുന്ന് ഇടപാട് അടക്കം വിഷ്ണുവിനുണ്ട്. അതിനിടെ, സുജിത ബംഗലൂരുവിലേക്ക് പോയി എന്ന് പറഞ്ഞ് നാട്ടുകാരുടെ ശ്രദ്ധ തിരിക്കാനും വിഷ്ണുവും കൂട്ടുകാരും ശ്രമിച്ചിരുന്നു.

വിഷ്ണു േഫെയ്സ്ബുക്കിലൂടെ സുജിതയെ കണ്ടെത്താന്‍ സഹായവും തേടിയിരുന്നു.

Related posts

Leave a Comment