മലക്കപ്പാറയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

ആതിരപ്പിള്ളി: മലക്കപ്പാറയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു.

കൊല്ലം സ്വദേശിയായ സിവില്‍ പോലീസ് ഓഫീസര്‍ വൈ.വില്‍സണ്‍ (40) ആണ് മരിച്ചത്.

ഇന്നു രാവിലെയായിരുന്നു അപകടം. തടി കയറ്റിവന്ന ലോറിയില്‍ ബൈക്ക് ഇടിക്കുകയായിരുന്നു.

സഹപ്രവര്‍ത്തകനെ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ ബൈക്കുമായി പോയതായിരുന്നു വില്‍സണ്‍.

തടിലോറിയില്‍ ഇടിച്ചതിനെ തുടര്‍ന്ന് വില്‍സന്റെ മുഖത്ത് സാരമായി പരിക്കേറ്റിരുന്നു.

ലോറി ജീവനക്കാര്‍ തന്നെയാണ് അപകട വിവരം പോലീസ് സ്‌റ്റേഷനില്‍ വിളിച്ചറിയിച്ചത്.

Related posts

Leave a Comment