തമിഴിന്റെ മാത്രമായിരുന്നില്ല തെന്നിന്ത്യയുടെ തന്നെ ഇഷ്ട്ട താരങ്ങളിൽ ഒരാളായിരുന്നു ഹാസ്യ താരം വിവേക്. താരത്തിന്റെ മരണം ഇപ്പോഴും ആരാധകരുടെ ഹൃദയത്തിൽ ഒരു ശൂന്യത സൃഷ്ടിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല. ഇപ്പോഴിതാ നടന്‍ വിവേകിന്‍റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. കോവിഡ് വാക്‌സീന്‍ എടുത്ത്, രണ്ടു ദിവസത്തിനു ശേഷമാണു വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് ഏപ്രിൽ 17നാണ് വിവേക് അന്തരിച്ചത്. കോവിഡ് വാക്‌സീന്‍ എടുത്തതാണു മരണകാരണമെന്ന തരത്തില്‍ പ്രചാരമുണ്ടായിരുന്നു. നടന്‍ മന്‍സൂര്‍ അലിഖാന്‍ അടക്കമുള്ളവരാണ് ആരോപണവുമായി രംഗത്തു വന്നത്. പ്രചാരണം നടത്തിയവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. പരമോന്നത ബഹുമതിയായ പദ്മശ്രീ വരെ ലഭിച്ച താരത്തിന്റെ പെട്ടന്നുള്ള വിടവാങ്ങൽ ആണ് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് അനുഭവപ്പെട്ട നെഞ്ചുവേദന ഹാർട്ട് അറ്റാക്ക് ആയി മാറുവാൻ നിമിഷങ്ങൾ മതിയായിരുന്നു. വടപളനിയിലെ സിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ രക്ഷിക്കാൻ സാധിച്ചില്ല. നർമം നിറഞ്ഞ സ്വാഭാവികമായ അവതരണം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത അവതാരകൻ ആണ് ജീവ. സീ കേരളത്തിൽ സംപ്രേഷണം ചെയ്ത സരിഗമപ എന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ ഗംഭീര വിജയത്തിന് മുഖ്യ പങ്കു വഹിച്ചത് ജീവയുടെ അവതരണം ആണെന്ന് നിസ്സംശയം പറയാം. വിധികർത്താക്കളും മത്സരാർത്ഥികളുമായി അത്രയേറെ കെമിസ്ട്രി ആയിരുന്നു ജീവയ്ക്ക്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം ആണ് ജീവ. ജീവയെ പോലെ തന്നെ മലയാളികൾക്ക് സുപരിചിതയാണ് ജീവയുടെ ഭാര്യ അപർണ തോമസും. സരിഗമപക്ക് ശേഷം ഇരുവരും ചേർന്ന് മിസ്റ്റർ ആൻഡ് മിസിസ് എന്ന റിയാലിറ്റി ഷോ അവതരിപ്പിച്ചിരുന്നു.
നിലവിൽ വിഴുപരം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു ദേശീയ മനുഷ്യവകാശ കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചത്. കോവിഡ് വാക്‌സീനെടുത്തതിനെ തുടർന്നാണു മരണം സംഭവിച്ചതെന്നു ചിലര്‍ പ്രചാരണം നടത്തുമ്പോള്‍ പൊതുജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.