മരണമടഞ്ഞ യാചകന്‍റെ വീട്ടില്‍നിന്ന്​ കണ്ടെടുത്തത്​ നിരോധിച്ച നോട്ടുകള്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍

തിരുപ്പതി: മരണമടഞ്ഞ യാചകന്‍റെ വീട്ടില്‍നിന്ന്​ കണ്ടെടുത്തത്​ നിരോധിച്ച ആയിരത്തിന്‍റെ നോട്ടുകള്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍. തിരുമല തിരുപ്പതി ദേവസ്വത്തിന്‍റെ വിജിലന്‍സ്​ വിഭാഗം ഉദ്യോഗസ്​ഥരാണ്​ പണം ​കണ്ടെടുത്തത്​.

ഭിക്ഷയെടുത്തും ചെറിയ ജോലികള്‍ ചെയ്​തുമായിരുന്നു ശ്രീനിവാസാചാരിയുടെ ജീവിതം. 2007ല്‍ തിരുമലയില്‍ ശ്രീനിവാസാചാരിക്ക്​ താമസിക്കാന്‍ ഒരു വീട്​ നല്‍കിയിരുന്നു. അന്നുമുതല്‍ തന്‍റെ സമ്ബാദ്യം വീട്ടില്‍ അദ്ദേഹം സൂക്ഷിച്ചുപോരുകയായിരുന്നു.

കഴിഞ്ഞവര്‍ഷം രോഗബാധിതനായി അദ്ദേഹം മരണമടഞ്ഞു. ബന്ധുക്കളാരും ഇല്ലാത്തതിനാല്‍ ശ്രീനിവാസാചാരിക്ക്​ നല്‍കിയ വീട്​ തിരിച്ചെടുക്കാന്‍ തിരുമല തിരുപ്പതി ദേവസ്​ഥാനം തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന്​ ടി.ടി.ഡിയും റവന്യൂ അധികൃതരും കഴഞ്ഞദിവസം ശ്രീനിവാസാചാരിയുടെ വീട്ടിലെത്തുകയായിരുന്നു.

വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ രണ്ടു പെട്ടികളും കണ്ടെടുത്തു. പെട്ടിനിറയെ പണം കണ്ട്​ ഉദ്യോഗസ്​ഥര്‍ അമ്ബരക്കുകയായിരുന്നു. അതില്‍ നിരോധിച്ച ആയിരത്തിന്‍റെ നോട്ടുകള്‍ ഉള്‍പ്പെടെ 10 ലക്ഷം രൂപയുണ്ടായിരുന്നു. ക​ണ്ടുകെട്ടിയ പണം ടി.ടി.ഡി അധികൃതര്‍ ടി.ടി.ഡി ട്രഷറിയില്‍ നിക്ഷേപി

Related posts

Leave a Comment